ബംഗളൂരു: ബംഗളൂരു നഗരത്തിലെ മയക്കുമരുന്ന് ഇടപാടുകളെ നിയന്ത്രിക്കുന്നതിന് പുതിയ നീക്കവുമായി ആഭ്യന്തര വകുപ്പ്.
നഗരത്തിലെ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ മയക്കുമരുന്ന് ഇടപാടുകൾക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം.
ഏതെങ്കിലും പ്രദേശത്ത് മയക്കുമരുന്ന് വിൽപന സജീവമായാൽ ആ മേഖലയിലെ പൊലീസ് സ്റ്റേഷൻ ചുമതലയുള്ളയാൾക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശമുണ്ട് .
പൊലീസുകാർക്കെതിരെ ആദ്യം താക്കീതും ആവർത്തിച്ചാൽ ശക്തമായ നടപടിയും എടുക്കാനാണ് ആഭ്യന്തര വകുപ്പിൻ്റെ കടുത്ത തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]