ഭോപാൽ: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന് പിന്നാലെ മൈസൂർപാക്കിന്റെ പേരുമാറ്റി വ്യാപാരികൾ. മൈസൂർ ശ്രീ എന്നാണ് മധ്യപ്രദേശിലെ വ്യാപാരികൾ പലഹാരത്തിനു നൽകിയിരിക്കുന്ന പുതിയപേര്.
മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരില്‍നിന്നും പാക്ക് മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കിയിട്ടുണ്ട്.
പാക്ക് എന്ന പേരിന് പാക്കിസ്താനുമായി ഒരു ബന്ധവുമില്ല. കന്നഡയില്‍ മധുരത്തിന് പാക്ക് എന്നാണ് അര്‍ഥമാക്കുന്നത്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരം അറിയപ്പെടുന്നത്.
ദീപാവലിയടക്കമുള്ള ആഘോഷങ്ങളിൽ മുൻപന്തിയിലുള്ള മൈസൂര്‍ പാക്ക് കര്‍ണാടകക്കാരുടെ ഇഷ്ടപലഹാരമാണ്. വളരെ കുറച്ച് സാധനങ്ങൾ മാത്രമേ ഇതുണ്ടാക്കാനായി ആവശ്യമുള്ളു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]