ജനങ്ങൾ ഞങ്ങളോടൊപ്പം; മൂന്നാം തവണയും എല്‍ഡിഎഫ് ഉറപ്പ്; ആര് മുഖ്യമന്ത്രി ആവണമെന്ന് എന്റെ പാര്‍ട്ടി തീരുമാനിക്കും പിണറായി വിജയൻ

ഡല്‍ഹി: സംസ്ഥാനത്ത് മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്താനുള്ള സാധ്യത ഏറെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വീണ്ടും അധികാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതില്‍ തങ്ങള്‍ക്ക് യാതൊരു സംശയവുമില്ല.

ജനങ്ങള്‍ തങ്ങളോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിപിഐഎം ഊര്‍ജ്ജസ്വലമാണ്. പശ്ചിമ ബംഗാളിലും നല്ല പ്രകടനം കാഴ്ചവെക്കും. ആര് മുഖ്യമന്ത്രിയാവണമെന്ന് എന്റെ പാര്‍ട്ടി തീരുമാനിക്കും. ഞാനല്ല.’, മുഖ്യമന്ത്രി പറഞ്ഞു.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

മൂന്നാം തവണയും മുഖ്യമന്ത്രിയാവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.

നിക്ഷേപ ഉച്ചകോടിയ്ക്ക് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധമില്ല. ഇത് കേരളത്തിന്റെ വികസനത്തില്‍ ഊന്നിയുള്ളതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts