ഫ്ളാറ്റ് നിറച്ച് പൂച്ചകൾ; പരാതിയുമായി അയൽക്കാർ

ഫ്‌ലാറ്റില്‍ പൂച്ചകളെ വളര്‍ത്തിയതിന് സഹതാമസക്കാരുടെ പരാതിയില്‍ ഉടമയ്ക്ക് നോട്ടീസ് അയച്ച് പുനെ നഗരസഭ.

പുനെയിലെ മാര്‍വല്‍ ബൗണ്ടി സൊസൈറ്റിയിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റില്‍ 300ഓളം പൂച്ചകളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഫ്‌ലാറ്റ് ഉടമ തെരുവ് പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കി, അവ ആരോഗ്യം വീണ്ടെടുത്താല്‍ അവയെ പുറത്തേക്ക് വിടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു.

പൂച്ചകള്‍ പെരുകിയതോടെ ചുറ്റുംപാടും വൃത്തിഹീനമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് അയല്‍ക്കാര്‍ പരാതി നല്‍കിയത്.

  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?

‘മാര്‍വല്‍ ബൗണ്ടി സൊസൈറ്റിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമ പലപ്പോഴും തെരുവ് പൂച്ചകളെ വീട്ടിലേക്ക് കൊണ്ടുവന്ന് പൂച്ചകള്‍ ആരോഗ്യവാന്മാരാകുമ്പോള്‍ അവയെ വിടുമായിരുന്നു.

ഇക്കാരണത്താല്‍, അപ്പാര്‍ട്ട്‌മെന്റില്‍ നിരവധി പൂച്ചകള്‍ പെരുകി, പരിസരം വൃത്തിഹീനമാക്കി. ഇത് അയല്‍ക്കാരെ അസ്വസ്ഥരാക്കി.’ പൊലീസ് ഇന്‍സ്‌പെക്ടര്‍ നിലേഷ് ജഗ്‌ദേല്‍ പറഞ്ഞു.

‘ഒന്‍പതാം നിലയിലെ ഫ്‌ലാറ്റില്‍ ഉടമ നിരവധി പൂച്ചകളെ വളര്‍ത്തുന്നു. ദുര്‍ഗന്ധവും വൃത്തിഹീനമായ അന്തരീക്ഷവും ഉണ്ടായതോടെ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ അധികൃതരെത്തി ഫ്‌ലാറ്റ് ഉടമയ്ക്ക് നോട്ടീസ് നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ പൂച്ചകളെ മാറ്റണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ

സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല, നിയമനടപടി എടുക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെയും സമീപിക്കുമെന്നും നിലേഷ് ജഗ്‌ദേല്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ. സർക്കിൾ അണ്ടർപാസ് അടച്ചു; ഗതാഗതം തിരിച്ചുവിടുന്നു 
[masterslider id="10"]

Related posts