കുംഭമേളയ്ക്കായി എത്തിയവരുടെ തിക്കും തിരക്കിലും പെട്ട് 18 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് 

train

ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 18 പേർ മരിച്ചു.

കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം.

തിക്കിലും തിരക്കിലും പെട്ട് അമ്പതിലതികം പേർക്ക് പരിക്കേറ്റു.

മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്.

പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

പ്ര​യാ​ഗ്‌​രാ​ജ് എ​ക്‌​സ്പ്ര​സി​ൽ പോ​കാ​നാ​യി ആ​യി​ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

പ്ലാ​റ്റ്‌​ഫോം 14 ൽ ​നി​ന്നാ​യി​രു​ന്നു ഈ ​ട്രെ​യി​ൻ പോ​കേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ൽ 12, 13 പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ എ​ത്തേ​ണ്ടി​യി​രു​ന്ന സ്വ​ത​ന്ത്ര സേ​നാ​നി, ഭു​വ​നേ​ശ്വ​ർ രാ​ജ​ഥാ​നി എ​ക്‌​സ്പ്ര​സു​ക​ൾ വൈ​കി​യ​തോ​ടെ മൂ​ന്നു പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും വ​ലി​യ ജ​ന​ക്കൂ​ട്ടം ഉ​ണ്ടാ​യി.

തു​ട​ർ​ന്നാ​ണ് തി​ക്കും തി​ര​ക്കും ഉ​ണ്ടാ​യ​ത്. കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ സ്റ്റേ​ഷ​നി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും സ്റ്റേ​ഷ​നി​ൽ തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും റെയിൽവേ മന്ത്രി പ​റ​ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മളെ ചിലർക്ക് അവരുടെ ആവശ്യങ്ങൾക്ക് മാത്രം മതി ; ചിരിച്ചു കൊണ്ട് എല്ലാം നേരിടണം; സോഷ്യൽ മീഡിയയിലേക്ക് ശക്തമായി തിരികെയെത്തി അഖിൽ എൻ.ആർ.ഡി
[masterslider id="10"]

Related posts