ഇനി മുതൽ പൊലീസ് ക്ലിയറന്‍സ് ലഭിക്കാതെ പരിപാടിക്ക് പോകില്ല; വി ശിവന്‍കുട്ടി

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. ഇനി പൊലീസ് ക്ലിയറന്‍സ് ലഭിക്കാതെ പരിപാടിക്ക് പോകില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് പ്രതി അനന്തുകൃഷ്ണനെ ശിവന്‍കുട്ടി പ്രശംസിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം നജീബ് കാന്തപുരം എംഎല്‍എ പുറത്ത് വിട്ടിരുന്നു. പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തിരുന്നു.

  ബെംഗളൂരുവിൽ കനത്ത മഴ: 750 ചേരിനിവാസികൾ അന്തിയുറങ്ങിയത് പെരുവഴിയിൽ; വീടുകൾ വെള്ളത്തിനടിയിൽ

കോണ്‍ഫെഡറേഷന്റെ രണ്ട് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ആനന്ദകുമാര്‍ ക്ഷണിച്ചിട്ടാണ് ഓഫീസ് ഉദ്ഘാടനത്തിന് പോയത്. പുത്തരിക്കണ്ടത്ത് സ്‌കൂട്ടര്‍ നല്‍കുന്ന പരിപാടിയില്‍ പങ്കെടുത്തു.

ഈ എന്‍ജിഒയെ വിശ്വസിക്കാന്‍ പറ്റുമോയെന്ന് പരിപാടിയില്‍ പറഞ്ഞിരുന്നുവെന്നും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഒരു വികാരമാണ്'; 6 മാസം താമസിച്ചാൽ നിങ്ങളുടേതാകും; നഗരജീവിതത്തെക്കുറിച്ചുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts