നിർമാണത്തിലിരുന്ന കെട്ടിടത്തിൽ അഗ്നിബാധ; രണ്ട് തൊഴിലാളികൾ മരിച്ചു 

ബെംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടത്തിന് തീ പിടിച്ച്‌ രണ്ട് മരണം.

ബെംഗളൂരുവിലെ മഗഡി റോഡിലെ സീഗെഹള്ളിയിലാണ് സംഭവം.

ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണം.

സംഭവ സമയത്ത് കെട്ടിടത്തില്‍ ഇന്റീരിയർ ഡിസൈൻ ജോലി ചെയ്തിരുന്ന ഉദയ് ബാനു (40), റോഷൻ (23) എന്നീ തൊഴിലാളികളാണ് മരിച്ചത്. ഇരുവരും ഉത്തർപ്രദേശ് സ്വദേശികളാണ്.

  ബെളഗാവി വിഭജിക്കണം: ജില്ലയിലെ എംഎല്‍എമാര്‍

അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് ഇരുവരേയും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

ഉടൻ തന്നെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശബരിമല യുവതീപ്രവേശം; സുപ്രീംകോടതിയിൽ നിർണ്ണായക നിലപാടറിയിച്ച് സംസ്ഥാന സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us