നഗരത്തിലെ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. കലബുർഗിയിൽ ചൊവ്വാഴ്ചയാണ് സംഭവം.

സ്കൂൾ ക്യാമ്പസിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ ഇത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം.

പ്രിൻസിപ്പലിന്റെ ഇ-മെയിലിലേക്കാണ് സന്ദേശം ലഭിച്ചത്. ഉടൻ സ്കൂൾ അധികൃതർ പോലീസിനെ വിവരം അറിയിച്ചു. വിദ്യാർഥികളെ സ്കൂൾ പരിസരത്തുനിന്ന് മാറ്റി.

  വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ച കേസ്: ബിജെപി നേതാവിന്റെ മകൻ യുവതിയെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

പോലീസും ബോംബ്‌ സ്ക്വാഡും എത്തി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

ഇതോടെ വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിച്ചതായി കലബുറഗി പോലീസ് കമ്മിഷണർ എസ്.ഡി. ശരണപ്പ പറഞ്ഞു.

തമിഴിലാണ് ഭീഷണിസന്ദേശം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താരങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്; യുവതലമുറയ്ക്ക് മുന്നറിയിപ്പുമായി രജനീകാന്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us