ഊബർ ക്യാബ് ബുക്ക് ചെയ്ത യുവതിക്ക് നേരെ പീഡനശ്രമം;

rape

ബെംഗളൂരു: ഓൺലൈൻ ആപ്പിൽ ക്യാബ് ബുക്ക്‌ ചെയ്ത യുവതിക്ക് നേരെ പീഡനശ്രമം.

കമ്മനഹള്ളിയിലെ ചിക്കണ്ണ ലേഔട്ടിൽ നിന്ന് വൈറ്റ്ഫീൽഡിലേക്ക് ഊബർ ക്യാബ് ബുക്ക് ചെയ്ത യുവതിയാണ് ലൈംഗികാതിക്രമത്തിനിരയായത്.

യുവതിയുടെ പരാതിയിൽ ബാനസവാടി പോലീസ് കേസെടുത്തു. ജനുവരി 27ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം.

ക്യാബ് പിക്കപ്പ് പോയിന്റിൽ എത്തിയ ഉടൻ യുവതി അകത്ത് കയറി. എന്നാൽ, അജ്ഞാതരായ രണ്ട് പേർ അകത്തുണ്ടായിരുന്നുവെന്നും യുവതി പരാതിയിൽ പറഞ്ഞു.

  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

ഇവരെ കണ്ടപ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ച തന്നെ ബലമായി ആക്രമിക്കുകയും വിവസ്ത്രയാക്കാൻ ശ്രമിക്കുകയും ചെയ്തതായി യുവതി ആരോപിച്ചു.

താൻ ബഹളം വെക്കാൻ തുടങ്ങിയതോടെ നടുറോഡിൽ തന്നെ ഇറക്കിവിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts