കളിക്കുന്നതിനിടെ ജനൽ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരൻ മരിച്ചു 

മലപ്പുറം: കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന്‍ മരിച്ചു.

കിഴിശ്ശേരിക്കടുത്ത് കുഴിമണ്ണ പുളിയക്കോട് പുനിയാനിക്കോട്ടില്‍ മുഹ്‌സിന്റേയും കാരാട്ടുപറമ്പ് വലിയാറക്കുണ്ട് ജുനൈന തസ്‌നിയുടേയും മകന്‍ നൂര്‍ ഐമന്‍ (ഒന്നര) ആണ് മരിച്ചത്.

ഇന്ന് രാവിലെ കാരാട്ടുപറമ്പിലെ മാതാവിന്റെ വീട്ടില്‍വെച്ചായിരുന്നു അപകടം.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

ബിരുദ വിദ്യാര്‍ഥിയായ മാതാവ് കോളജിലേക്ക് പോകാനൊരുങ്ങുമ്പോള്‍ കളിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന പഴയ ജനല്‍ കട്ടില വീഴുകയായിരുന്നു.

ഉടന്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts