‘കോമ്രേഡ് ആഗി നന്ന ബദുക്കു’; കെ.കെ ശൈലജ ടീച്ചറുടെ ആത്മകഥയുടെ കന്നഡ പരിഭാഷ പ്രകാശനം ഇന്ന്

ബെംഗളൂരു: മുൻ കേരള ആരോഗ്യ മന്ത്രിയും എംഎൽഎയുമായ കെ.കെ. ശൈലജ ടീച്ചറുടെ ആത്മകഥയുടെ (‘മൈ ലൈഫ് ഏസ് എ കോമ്രേഡ് -സഖാവെന്ന നിലയിൽ എന്റെ ജീവിതം) കന്നഡ പരിഭാഷ ‘കോമ്രേഡ് ആഗി നന്ന ബദുക്കു’വിൻ്റെ പ്രകാശനം ഇന്ന് നടക്കും.

ബസവനഗുഡി നാഷണൽ കോളേജ് എച്ച്. എൻ. മൾട്ടി മീഡിയ ഹാളിൽ വൈകിട്ട് 3.30 നാണ് പരിപാടി. ഡോ. വസുന്ധര ബഹുപതി പുസ്തകം പ്രകാശനം ചെയ്യും.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

പരിഭാഷക ഡോ. എച്ച്. എസ്. അനുമപ സംസാരിക്കും. തുടർന്ന് പൊതുജനാരോഗ്യം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ കെ. കെ. ശൈലജ ടീച്ചർ, സാമൂഹ്യ പ്രവർത്തകൻ ഡോ. എ. അനിൽ കുമാർ, പ്രസന്ന സാലിഗ്രാമ എന്നിവർ സംസാരിക്കും. ക്രിയ മാധ്യമ, പുസ്ത പ്രീതി, സാർവരിക ആരോഗ്യ ആന്ദോളന എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts