മൈസൂരു പാലസ് പ്രവേശന ഫീസ് ഇന്ന് മുതൽ വർധിക്കും : വിലവിവരപ്പട്ടിക ഇതാ

ബെംഗളൂരു : മൈസൂരു കൊട്ടാര പ്രവേശന ഫീസ് വർധിപ്പിച്ചു. ജിഎസ്ടി ചേർത്താണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. വിദേശ ടൂറിസ്റ്റുകൾക്ക് ഒരാൾക്ക് 900 രൂപയാണ് പ്രവേശന ഫീസ്.

ഇന്ത്യൻ മുതിർന്നവരുടെ പ്രവേശന ഫീസ് 120 രൂപ കൂട്ടി. പുതുക്കിയ നിരക്ക് ഇന്ന് (ഒക്ടോബർ 25) മുതൽ നിലവിൽ വരും.

ചെരുപ്പ് സ്റ്റാൻഡ്, ലഗേജ് റൂം, ടോയ്‌ലറ്റ് സർവീസ് ചാർജുകൾ എന്നിവ അകത്തെ പരിസരത്ത് നിർത്തലാക്കി. അടുത്തിടെ ചേർന്ന കൊട്ടാരം ബോർഡ് യോഗത്തിലാണ് ഈ തീരുമാനം.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

10 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 70 രൂപയും വിദ്യാഭ്യാസ പര്യടനത്തിന് വരുന്ന വിദ്യാർത്ഥികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ് നിശ്ചയിച്ചു .

കൊട്ടാരവളപ്പിലെ ഷൂ സ്റ്റാൻഡ്, ലഗേജ് റൂം, ടോയ്‌ലറ്റ് എന്നിവയുടെ സേവന ഫീസ് റദ്ദാക്കി സൗജന്യ സേവനം നൽകാൻ കൊട്ടാരം ബോർഡ് തീരുമാനിച്ചു.

നേരത്തെ മുതിർന്നവർക്ക് 100 രൂപയും 10 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 50 രൂപയും ടൂർ പോകുന്ന സ്കൂൾ/കോളേജ് കുട്ടികൾക്ക് 30 രൂപയും വിദേശ ടൂറിസ്റ്റുകൾക്ക് 100 രൂപയുമായിരുന്നു പ്രവേശന ഫീസ്. ഇപ്പോൾ ഇതിലേക്ക് 18% ജിഎസ്ടി ചേർത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
[masterslider id="10"]

Related posts