ഒളിഞ്ഞു കിടക്കുന്ന ‘നിധി ശേഖരം’ ലഭിക്കാന്‍ സ്വന്തം മകളെ ബലി നല്‍കാന്‍ തുനിഞ്ഞു ,അമ്മയുടെ പരാതിയില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍ .!

ബെംഗലൂരു : ക്ഷേത്രത്തില്‍ അടക്കം ചെയ്ത നിധി ശേഖരം കൈക്കലാകാനുള്ള വിശ്വാസത്തില്‍ ഇളയ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ക്ഷേത്ര പുരോഹിതനെ ഭാര്യയുടെ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തു ..ബയദര ഹള്ളി ,രാമ നഗര റൂറല്‍ പ്രദേശത്താണു സംഭവം ..പരാതിയില്‍ കുട്ടികള്‍ക്കെതിരെ ഉള്ള കുറ്റകൃതത്തിന്റെ വകുപ്പുകള്‍ ചുമത്തിയാണ് റിമാന്‍ഡ്‌ ചെയ്തത് …
 
സംശയ രോഗത്തിന്റെ പേരില്‍ ഇയാള്‍ കുടുംബത്തില്‍ നിരന്തരം കലഹം നടത്തിയിരുന്നു ..ഇളയ മകളെ ബലി നല്‍കിയാല്‍ സമ്പത്ത് ലഭികുമെന്നും മറ്റും ഇയാള്‍ അടുപ്പമുള്ള ചിലരോട് സൂചിപിച്ചിരുന്നു ..തുടര്‍ന്ന്‍ ഇവരില്‍ ചിലരാണ് ഭാര്യയെ രഹസ്യമായി കാര്യങ്ങള്‍ ധരിപ്പിച്ചത് ..മകളെ പീഡിപ്പിക്കാനും മുന്പ് ഇയാള്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു …
കര്‍ണ്ണാടകയുടെ വിദൂര പ്രദേശങ്ങളില്‍ ഇപ്പോഴും അഭിജാര ക്രിയകളുടെയും മറ്റും മറവില്‍, ബന്ധപ്പെട്ടവരുടെ അറിവോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നുണ്ടെന്നും പലപ്പോഴും ഇത് പുറത്ത് അറിയുന്നില്ല .. കുട്ടികള്‍ക്കെതിരെ വര്‍ദ്ധിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ ജനങ്ങളും സഹകരിക്കണമെന്നു പോലീസ് പറയുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ അഭിഭാഷകയുടെ വീടിന് നേരെ വെടിവെപ്പ്; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ട് സ്ഫോടനാത്മക വീഡിയോകൾ കൂടി പുറത്ത്! ബ്ലാക്ക്‌മെയിലിംഗിന് പിന്നിൽ കോൺഗ്രസ് നേതാവെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
[masterslider id="10"]

Related posts

Click Here to Follow Us