ചൂട് പിടിച്ച വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് അഭിഷേക് ബച്ചൻ 

ഐശ്വര്യ റായിയുമായുള്ള വിവാഹമോചന വാർത്തകളിൽ പ്രതികരച്ച് നടൻ അഭിഷേക് ബച്ചൻ.

തങ്ങൾ സെലിബ്രിറ്റികളായതുകൊണ്ട് ഇത്തരത്തിൽ കേൾക്കേണ്ടി വരുമെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കഥകൾ വരുന്നതെന്ന് അറിയാമെന്നും അഭിഷേക് ബച്ചൻ റഞ്ഞു.

‘പ്രചരിക്കുന്ന വിവാഹമോചന വാർത്തയെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു കാണിക്കുന്നു. ശരിക്കും ഇതു സങ്കടകരമാണ്.

നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും. നിങ്ങൾക്ക് കുറച്ച് സ്റ്റോറികൾ ഫയൽ ചെയ്യണം.

  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

കുഴപ്പമില്ല ഞങ്ങൾ സെലിബ്രിറ്റികളാണ്, അതുകൊണ്ട് ഇത് കേൾക്കണം. എന്തായാലും ഇപ്പോഴും ഞാൻ വിവാഹിതനാണ്, ക്ഷമിക്കണം’;വിവാഹമോതിരം ഉയർത്തി കാണിച്ചുകൊണ്ട് അഭിഷേക് ബച്ചൻ പറഞ്ഞു.

അഭിഷേകിന്റെ വിഡിയോ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.

എന്നാൽ ഇത് പുതിയ വിഡിയോ ആണോ എന്നുള്ള സംശയം ആരാധകർ പ്രകടിപ്പിച്ചിട്ടുണ്ട്.

കാരണം ഇതാദ്യമായിട്ടല്ല അഭിഷേക്- ഐശ്വര്യ റായ് വിവാഹമോചനത്തെക്കുറിച്ചള്ള വാർത്തകൾ പ്രചരിക്കുന്നത്.

2007-ൽ ആണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്.

ഐശ്വര്യ റായി സൂപ്പർതാരമായി ബോളിവുഡിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു അഭിഷേക് ബച്ചനുമായുള്ള വിവാഹം.

  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുത്ത ഐശ്വര്യ മകൾ ആരാധ്യ ജനിച്ചതിന് ശേഷമാണ് കാമറക്ക് മുന്നിൽ മടങ്ങിയെത്തിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
[masterslider id="10"]

Related posts