സെൻട്രൽ ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) ഇൻസ്പെക്ടറെ ബിഡദിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

സി.സി.ബി.യുടെ സാമ്പത്തിക കുറ്റകൃത്യവിഭാഗം ഇൻസ്പെക്ടറായ തിമ്മെഗൗഡയാണ് (47) മരിച്ചത്. ബിഡദി പോലീസ് സ്റ്റേഷൻ പരിധിയിലെ വിജനമായസ്ഥലത്താണ് മരത്തിൽ തൂങ്ങിയനിലയിൽ മൃതദേഹം കണ്ടത്.

ഒരുമാസം മുൻപാണ് തിമ്മെഗൗഡ സി.സി.ബി.യിൽ എത്തിയത്. നേരത്തേ രാമനഗര ജില്ലാ പോലീസിലായിരുന്നു.

  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

തിമ്മെഗൗഡയ്ക്ക് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നെന്നും അന്വേഷണത്തിലൂടെമാത്രമേ കാരണം അറിയാനാകൂവെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

യാദ്ഗിറിൽ എസ്.ഐ.യുടെ ദുരൂഹമരണത്തിനു പിന്നാലെയാണ് സംസ്ഥാനത്ത് മറ്റൊരു പോലീസുദ്യോഗസ്ഥന്റെ മരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts