നഗരത്തിൽ നിന്നും എറണാകുളത്തേക്കുള്ള വന്ദേഭാരത് സ്പെഷൽ ട്രെയിൻ ആദ്യയാത്ര കളറായിൽ; സർവീസ് ആഴ്ചയിൽ 6 ദിവസമാക്കാൻ ആവശ്യം ശക്തം

ബെംഗളൂരു∙ എറണാകുളത്തേക്കുള്ള വന്ദേഭാരത് സ്പെഷൽ ട്രെയിൻ ബെംഗളൂരുവിൽ നിന്ന് ആദ്യയാത്ര പുറപ്പെട്ടു.

ഇന്നലെ രാവിലെ 5.30നു ബെംഗളൂരു കന്റോൺമെന്റിൽ നിന്നുള്ള ആദ്യ സർവീസിന് പകുതിയോളം സീറ്റുകൾ നിറഞ്ഞാണ് ട്രെയിൻ പുറപ്പെട്ടത്.

കെആർ പുരത്തും സ്റ്റോപ് അനുവദിച്ചത് നഗരത്തിന്റെ കിഴക്കൻ മേഖലയിൽ താമസിക്കുന്നവർക്ക് സൗകര്യപ്രദമാകും.

ഈ മാസം 26 വരെ ആഴ്ചയിൽ 3 ദിവസമുള്ള സർവീസിൽ സ്വാതന്ത്ര്യദിനമായ 15നാണ് കൂടുതൽ തിരക്ക്.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഈ ദിവസത്തെ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലാണ്. ട്രെയിൻ സർവീസ് സ്ഥിരമാക്കണമെന്ന ആവശ്യവുമായി കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെകെടിഎഫ്) ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിരുന്നു.

ടിക്കറ്റ് ബുക്കിങ് തിരക്ക് പരിശോധിച്ച ശേഷം പതിവ് സർവീസിനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് റെയിൽവേ അധികൃതരുടെ നിലപാട്..

കൊച്ചിയിൽ നിന്ന് ഏറെപ്പേർ യാത്ര ചെയ്യുന്ന ബെംഗളൂരു റൂട്ടിൽ പുതിയൊരു ട്രെയിൻ കാലങ്ങളായുള്ള ആവശ്യമാണ്.

  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക

ട്രെയിനുകളും ബസുകളും വിമാനങ്ങളുമുണ്ടെങ്കിലും തിരക്കിനു കുറവൊന്നുമില്ല.

അതുകൊണ്ട്, വന്ദേഭാരത് സ്ഥിരമാക്കണമെന്നും ആഴ്ചയിൽ 6 ദിവസം ഓടിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
[masterslider id="10"]

Related posts