ബെംഗളൂരുവിൽ 93 വർഷം പഴക്കമുള്ള സ്വകാര്യ സ്കൂളിന്റെ ചുറ്റുമതിൽ പൊളിച്ചു; മൂന്നാളുടെ പേരിൽ കേസ്

ബെംഗളൂരു : ബെംഗളൂരുവിൽ 93 വർഷം പഴക്കമുള്ള സ്വകാര്യ സ്കൂളിന്റെ ചുറ്റുമതിൽ പൊളിച്ച സംഭവത്തിൽ മൂന്നാളുടെ പേരിൽ പോലീസ് കേസെടുത്തു.

ക്വീൻസ് റോഡിലെ ശ്രീമതി കമലാബായി എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷന്റെ (എസ്.കെ.ഇ.ഐ.) മതിലാണ് വെള്ളിയാഴ്ച വൈകീട്ട് ഒരുസംഘം ആളുകൾ പൊളിച്ചത്.

ജെ.സി.ബി.യുമായി എത്തിയ സംഘം മതിൽ പൊളിക്കുകയായിരുന്നു.

മരിയ എലിസബത്ത്, മുഹമ്മദ് ജാബി, സെറാദ് സ്റ്റെഫാൻ ഹാരി എന്നിവരുടെ പേരിലാണ് ഹൈഗ്രൗണ്ട് പോലീസ് കേസെടുത്തത്.

  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു

മൂന്നുപേരും സ്കൂൾ പരിസരത്ത് അതിക്രമിച്ച് കയറി സുരക്ഷാ ജീവനക്കാരെ മർദിച്ചശേഷം മതിൽ പൊളിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

എലിസബത്തും സ്കൂൾ മാനേജ്‌മെന്റും തമ്മിൽ 25 വർഷമായി നിലനിൽക്കുന്ന വസ്തുതർക്കത്തെത്തുടർന്നാണ് മതിൽ പൊളിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ മനസ്സിലായി.

സ്കൂൾ കാംപസിന്റെ കുറച്ചുഭാഗം തന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണെന്നാണ് എലിസബത്ത് വാദിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;
[masterslider id="10"]

Related posts