പൊള്ളലേറ്റ് 3 വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു; അച്ഛനും വൈദ്യനും അറസ്റ്റിൽ 

വയനാട്: മാനന്തവാടിയിൽ പൊള്ളലേറ്റ് മൂന്ന് വയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും വൈദ്യനും അറസ്റ്റിൽ.

പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫ്, ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് എന്നിവരാണ് അറസ്റ്റിലായത്.

ജൂലൈ ഒൻപതിനാണ് മൂന്ന് വയസ്സുകാരൻ മുഹമ്മദ് അസാൻ ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് പൊള്ളലേറ്റത്.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

ഉടനെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ച കുട്ടിയുടെ പൊള്ളൽ ​ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നു.

എന്നാൽ കുട്ടിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിന് പകരം രക്ഷിതാക്കൾ നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ നൽകി.

പിന്നീട് വീണ്ടും ​ഗുരുതരമായതോടെ ജൂൺ 18 നാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റുന്നത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് ജൂൺ 20ന് കുട്ടി മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
[masterslider id="10"]

Related posts