ഭവന നിർമ്മാണ പദ്ധതിക്കായി ഗോദ്‌റെജ് പ്രോപ്പർട്ടീസ് ബെംഗളൂരുവിൽ 7 ഏക്കർ സ്ഥലം വാങ്ങി

ബെംഗളൂരു : 1200 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന ആഡംബര ഭവന പദ്ധതി വികസിപ്പിക്കുന്നതിനായി ബെംഗളൂരുവിൽ 7 ഏക്കർ സ്ഥലം ഏറ്റെടുത്തതായി ഗോദ്‌റെജ് പ്രോപ്പർട്ടീസ് അറിയിച്ചു.

നോർത്ത് ബെംഗളൂരുവിലെ തനിസാന്ദ്രയിൽ ഏകദേശം 7 ഏക്കർ ഭൂമി പൂർണമായും ഏറ്റെടുക്കുന്നതിനെക്കുറിച്ച് കമ്പനി അറിയിച്ചതയാണ് റിപ്പോർട്ടുകൾ.

ഈ ഭൂമിയിലെ വികസനം വിവിധ കോൺഫിഗറേഷനുകളുള്ള പ്രീമിയം റെസിഡൻഷ്യൽ അപ്പാർട്ടുമെൻ്റുകൾ ഉൾക്കൊള്ളുന്ന ഒരു ഉയർന്ന റെസിഡൻഷ്യൽ പ്രോജക്റ്റ് ഉൾക്കൊള്ളുന്നതാണ്.

  യാത്രക്കാർ ശ്രദ്ധിക്കുക! പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ; കനകപുര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ

നിർദിഷ്ട പ്രോജക്റ്റിന് ഏകദേശം 9 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ 1,200 കോടി രൂപയുടെ വരുമാന സാധ്യതയുള്ളതായി കണക്കാക്കുന്നു, കമ്പനി അറിയിച്ചു.

ലാൻഡ് പാഴ്‌സലുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിൻ്റെയും ലഭ്യതയും പാർപ്പിട വികസനത്തിനുള്ള വർധിച്ച ഡിമാൻഡും പക്വതയുള്ള റിയൽ എസ്റ്റേറ്റ് വിപണിയായി ബെംഗളൂരുവിനെ മാറ്റിയതായി ഗോദ്‌റെജ് പ്രോപ്പർട്ടീസ് എംഡിയും സിഇഒയുമായ ഗൗരവ് പാണ്ഡെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
[masterslider id="10"]

Related posts