ദർശന്റെയും കൂട്ട് പ്രതികളുടെയും കസ്റ്റഡി 20 വരെ നീട്ടി; പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർക്ക് കോടി രൂപ വാഗ്ദാനം ചെയ്തതായും ആരോപണം

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസില്‍ കന്നട നടൻ ദർശൻ, നടി പവിത്രഗൗഡ എന്നിവരുള്‍പ്പെടെ 13 പ്രതികളുടെ പോലീസ് കസ്റ്റഡി 20 വരെ നീട്ടി.

മൊത്തം 16 പ്രതികളുള്ളതില്‍ മൂന്നുപേരെ ഹാജരാക്കിയിരുന്നില്ല.

പോലീസിന്റെ അപേക്ഷ പ്രകാരം കസ്റ്റഡി നീട്ടിനല്‍കുകയായിരുന്നു.

ഞായറാഴ്ച വരെയായിരുന്നു ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി.

ഞായറാഴ്ച കോടതി അവധിയായതിനാല്‍ ശനിയാഴ്ച രാത്രി ഹാജരാക്കുകയായിരുന്നു.

  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പു നടത്താനുമുണ്ടെന്ന് പോലീസ് പറഞ്ഞു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കൃത്രിമം കാട്ടി സ്വാഭാവിക മരണമാണെന്ന് വരുത്താൻ നടൻ ദർശനും അനുയായികളും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർക്ക് കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണമുണ്ട്.

ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തുന്നതിനായി പരാതി നല്‍കാൻ ഡോക്ടറോട് പോലീസ് ആവശ്യപ്പെട്ടു.

ദർശനും പവിത്രയുമുള്‍പ്പെടെ 16 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റു ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലും ഇന്ദിര കന്റീനിൽ പടയോട്ടം; ആദ്യദിനം 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണത്തിന്റെയും പ്ലേറ്റുകൾ കാലി, വയറുകൾ ഫുൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു
[masterslider id="10"]

Related posts

Click Here to Follow Us