സമൂഹമാധ്യമങ്ങളിൽ നിന്നും ‘മോദി കാ പരിവാർ’ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: സമൂഹമാധ്യമങ്ങളിൽ നിന്നും ‘മോദി കാ പരിവാർ’ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ മോദി ഇനി ‘മോദി കാ പരിവാർ’ സമൂഹമാധ്യമങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും അഭ്യർഥിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയിലുടനീളമുള്ള ജനങ്ങൾ തന്നോടുള്ള പിന്തുണയറിയിക്കുന്നതിനായി ‘മോദി കാ പരിവാർ’ എന്ന് സോഷ്യൽമീഡിയകളിൽ പേരിനൊപ്പം രേഖപ്പെടുത്തി.

  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ

അത് തനിക്ക് ഒരുപാട് കരുത്ത് നൽകി.

ഇന്ത്യയിലെ ജനങ്ങൾ എൻ.ഡി.എ മുന്നണിയെ മൂന്നാമതും വിജയിപ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.

തെലങ്കാനയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് ‘മോദി കാ പരിവാർ’ എന്ന മുദ്രാവാക്യം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts