നവകേരള ബസിന്റെ വാതിൽ തകർന്നെന്ന വാർത്ത അടിസ്ഥാന രഹിതം; കെഎസ്ആർടിസി 

തിരുവനന്തപുരം: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് ആരംഭിച്ച നവകേരളബസിന്റെ ആദ്യയാത്രയില്‍ ഡോർതകർന്നെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം.

ബസിന്റെ ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഉണ്ടായിരുന്നില്ലെന്ന് കെ.എസ്.ആർ.ടി.സി. ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ബസിന്റെ ഡോർ എമർജൻസി സ്വിച്ച്‌ ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതിനാല്‍ ഡോർ മാന്വല്‍ മോഡില്‍ ആകുകയും അത് റീസെറ്റ് ചെയ്യാതിരുന്നതുമാണ് തകരാറ് എന്ന രീതിയില്‍ പുറത്തുവന്ന വാർത്തയെന്നാണ് വിശദീകരണം.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

ബസ് സുല്‍ത്താൻബത്തേരിയില്‍ എത്തിയശേഷം ഡോർ എമർജൻസി സ്വിച്ച്‌ റീസെറ്റ് ചെയ്ത് യാത്ര തടരുകയാണ് ഉണ്ടായത്.

ബസിന് ഇതുവരെ ഡോർ സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ല.

പാസഞ്ചർ സേഫ്റ്റിയുടെ ഭാഗമായി അടിയന്തരഘട്ടത്തില്‍ മാത്രം ഡോർ ഓപ്പണ്‍ ആക്കേണ്ട സ്വിച്ച്‌ ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാൻ കാരണം’, കുറിപ്പില്‍ പറയുന്നു.

പുലർച്ചെ നാലിന് കോഴിക്കോട് നിന്ന് ആരംഭിച്ച്‌ 11.30-ഓടെ ബെംഗളൂരുവില്‍ എത്തുന്ന രീതിയിലായിരുന്നു സർവീസ്.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

എന്നാല്‍, വൈകിയാണ് സർവീസ് ആരംഭിച്ചത്.

ഉച്ചയോടെ ബസ് ബെംഗളൂരുവില്‍ എത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts