കത്വ പീഡനം: ബിജെപി വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്സ്

കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ജമ്മു കശ്മീര്‍ ഘടകത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്സ്.

അധികം വൈകാതെ തന്നെ വെബ്സൈറ്റ് പൂർവ്വസ്ഥിതിയിൽ ആകുകയും ചെയ്‌തു.

എട്ട് വയസുകാരിയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സൈബര്‍ വാരിയേഴ്സ് ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

  കെ സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി?; പ്രഖ്യാപനം 12 മണിക്ക്

പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് വിധേയയാക്കിയ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി പ്രകടനം നടത്തിയ ഹിന്ദു ഏകതാ മഞ്ചിനെതിരെ രൂക്ഷഭാഷയിലാണ് സൈബര്‍ വാരിയേഴ്സ് വിമര്‍ശിക്കുന്നത്. കൊലപ്പെടുത്തിയവരെ സംരക്ഷിക്കാന്‍ വേണ്ടി വൃത്തികെട്ട രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണെന്നും ഹാക്കര്‍മാര്‍ സൈറ്റില്‍ രേഖപ്പെടുത്തുന്നു.

കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കും മരണ ശിക്ഷ നല്‍കണമെന്നും വാരിയേഴ്സ് ആവശ്യപ്പെടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഇത്തവണ വീട്ടിലിരുത്തും; ഷാഫി പറമ്പിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു
[masterslider id="10"]

Related posts

Click Here to Follow Us