റെയിൽവെ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാസർകോട് പള്ളിക്കരയിൽ റെയിൽവെ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.

ജോലി സംബന്ധമായ മംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അപകടം എന്നാണ് ലഭിച്ച വിവരം.

വയനാട് കൽപ്പറ്റ സ്വദേശി ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്.

പള്ളിക്കര മസ്തിഗുഡ്ഡെയിൽ റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് വിവരം.

ബേക്കൽ ഭാഗത്ത് ട്രാക്കിൽ ഒരാൾ വീണു കിടക്കുന്നുവെന്ന വിവരം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് കാസർകോട് റെയിൽവെ പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസെത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച പഴ്സിലെ തിരിച്ചറിയൽ കാർഡിൽ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്.

കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജരാണ് ഐശ്വര്യ.

  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി

കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
[masterslider id="10"]

Related posts