തട്ടിപ്പിലൂടെ പണം കവർന്നു; മലയാളി യുവാവിന്റെ പേരിൽ കേസ്  

ബെംഗളൂരു: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെടുത്തെന്ന പരാതിയിൽ മലയാളിയായ യുവാവിന്റെ പേരിൽ കേസ്.

പഴക്കച്ചവടകാരനായ കോഴിക്കോട് സ്വദേശി ഷാക്കിറിനെതിരേയാണ് കേസ്.

യെലഹങ്കയിൽ താമസിക്കുന്ന മലയാളിയായ സുഹൈൽ ഷരീഫ് ആണ് പരാതി നൽകിയത്.

2020-ൽ കോവിഡ് ലോക്ഡൗൺ സമയത്ത് പഴങ്ങൾ വിൽക്കാൻ കോഴിക്കോട്ട് പോയപ്പോഴാണ് ഷാക്കിറിനെ പരിചയപ്പെട്ടതെന്ന് സുഹൈൽ പരാതിയിൽ പറയുന്നു.

  ബന്നാർഘട്ടയിലെ ഏക പെൺ ജിറാഫ് 'ശിവാനി' ചത്തു;

കുറച്ചുദിവസം കോഴിക്കോട്ട് കച്ചവടം നടത്തിയശേഷം ബെംഗളൂരുവിലേക്ക് തിരിച്ചുവന്നു.

പിന്നീട്, കഴിഞ്ഞ വ്യാഴാഴ്ച ഷാക്കിർ ബെംഗളൂരുവിലെത്തി സുഹൈലിനെ കണ്ട് അത്യാവശ്യമായി കുറച്ചുപണം വേണമെന്ന് പറഞ്ഞു.

തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കരസ്ഥമാക്കി.

എന്നാൽ, സുഹൈലിന്റെ അനുമതിയില്ലാതെ അഞ്ചുലക്ഷം രൂപ ഷാക്കിർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.

ഇത് തിരികെ ചോദിച്ചപ്പോൾ നൽകിയില്ല. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്
[masterslider id="10"]

Related posts