ഇനി അശോകൻ ചേട്ടനെ അനുകരിക്കില്ല; നടൻ അസീസ് നെടുമങ്ങാട് 

നടന്‍ അശോകനെ ഇനി അനുകരിക്കില്ലെന്ന് തുറന്നുപറഞ്ഞ് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്.

മിമിക്രി വേദികളില്‍ അസീസ് തന്നെ അനുകരിക്കുന്നത് മോശമാണെന്ന് അശോകന്‍ പറഞ്ഞതിനു പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം.

പഴഞ്ചന്‍ പ്രണയം എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അസീസിന്‍റെ പ്രതികരണം

‘അശോകേട്ടന്റെ ആ ഇന്റർവ്യൂ കണ്ടിരുന്നു. അശോകേട്ടന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ചു തന്നത്. ഇപ്പോൾ നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. നിർത്തി.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

 

അശോകൻ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങൾക്കടയിൽ വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച് ഓവറായി ചെയ്താൽ മാത്രമേ സ്റ്റേജിൽ ഇത്തരം പെർഫോമൻസുകൾ ശ്രദ്ധിക്കപ്പെടൂ. അത്രയും വൈഡ് ആയാണ് സ്റ്റേജിൽ ഓഡിയൻസ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കിൽ കുറച്ച് ഓവർ ആയി ചെയ്യണം. ടിവിയിൽ പക്ഷേ ഇത്രയും വേണ്ട. സിനിമയിൽ ഒട്ടും വേണ്ട…’ അസീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
[masterslider id="10"]

Related posts