മദനി ഇന്ന് ബെംഗളൂരുവിൽ തിരിച്ചെത്തും

ബെംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅ്‌ദനി ഇന്ന്‌ ബംഗളുരുവിൽ തിരിച്ചെത്തും.

കേരള സന്ദര്‍ശനത്തിന്‌ കര്‍ണാടക കോടതി അനുവദിച്ച സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ്‌ രോഗിയായ പിതാവിന കാണാനാകാതെയാണ് അദ്ദേഹം മടങ്ങുന്നത്‌.

എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മഅ്‌ദനിയുടെ ഡിസ്‌ചാര്‍ജ്‌ ഇന്ന്‌ വൈകുന്നേരം ആറിന്‌ എഴുതി വാങ്ങും.

  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആരോഗ്യ നിലയില്‍ മാറ്റമില്ലാത്തതിനാല്‍ ആശുപത്രി വിടരുതെന്നാണ്‌ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം.

രാത്രി ഒമ്പതിന്‌ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന്‌ ബെംഗളൂരുവിലേക്ക്‌ വിമാന മാര്‍ഗം പുറപ്പെടും.

കര്‍ണാടക കോടതിയുടെ അനുമതിയോടെ പിതാവിനെ കാണാന്‍ കേരളത്തിലെത്തിയ മഅ്‌ദനി 11 ദിവസമായി ചികിത്സയില്‍ കഴിയുകയാണ്‌.

സുപ്രീംകോടതിയുടെ ഉത്തരവിന്മേല്‍ ജാമ്യ വ്യവസ്‌ഥയില്‍ ഇളവ്‌ നേടി കഴിഞ്ഞ 27നാണ്‌ ബെംഗളൂരുവില്‍നിന്ന്‌ വിമാന മാര്‍ഗം നെടുമ്പാശേരിയിലെത്തിയത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരഭിമാനക്കൊല; പ്രണയത്തിന്റെ പേരിൽ പതിനേഴുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!
[masterslider id="10"]

Related posts