വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം

ബംഗളൂരു: ചിക്പേട്ടിലുള്ള ചോർബസാർ മാർക്കറ്റിൽ വിദേശ യൂട്യൂബ് വ്ളോഗർക്ക് നേരെ കയ്യേറ്റം. പെദ്രോ മോത എന്ന ഡച്ച് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ചോർ ബസാറിലൂടെ മൊബൈലുമായി ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കച്ചവടക്കാരിൽ ഒരാൾ പെദ്രോയെ കയ്യേറ്റം ചെയ്തത്. പ്രകോപനങ്ങളൊന്നും കൂടാതെയായിരുന്നു കയ്യേറ്റം. കച്ചവടക്കാരൻ പെദ്രോയുടെ കൈ പിടിച്ച് വലിക്കുകയും മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. 

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സഹിതമാണ് പെഡ്രോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാഡ്‌ലി റോവർ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ വ്‌ളോഗറാണ്  ആക്രമിക്കപ്പെട്ടത്. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ആളുകൾ പ്രതികരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. വീഡിയോ പുറത്ത് വന്നതോടെ ചിക്പേട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കയ്യേറ്റം ചെയ്തയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ചിക്കപേട്ടിലെ തെരുവ് കച്ചവടക്കാരനായ നവാബ് ഹയാത്ത് ഷെരീഫാണ് അറസ്റ്റിലായത്. ബംഗളൂരു സ്വദേശിയായ മുദസ്സിർ അഹമ്മദാണ് വീഡിയോ പുറത്ത് വന്നതോടെ പൊലീസിൽ പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
[masterslider id="10"]

Related posts