കൊല്ലപ്പെട്ട സ്ത്രീയുടെ തലയും ഒരു കൈയും ബെംഗളൂരുവിലെ ഒരു കുന്നിൽ നിന്നും കണ്ടെത്തി

death

ബെംഗളൂരു: ബന്നാർഘട്ടയ്ക്ക് സമീപം വീട്ടിൽ തനിച്ച് താമസിച്ചിരുന്ന വിധവയെ കൊലപ്പെടുത്തി പല ഭാഗങ്ങളിൽ ഉപേക്ഷിച്ച ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. മുൻപ് സമീപത്തെ അഴുക്കുചാലിൽ നിന്നുമാണ് സ്ത്രീയുടെ ശരീരഭാഗങ്ങൾ പോലീസ് കണ്ടെത്തിയത്. സ്വത്തിന്റെ ഒരു ഭാഗം കൊലയാളികൾക്ക് കൈമാറാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കൊലയാളികൾ സ്ത്രീയുടെ തലയും കാലുകളും കൈകളും എടുത്തുമാറ്റി, ശരീരഭാഗം ഉപേക്ഷിചിരുന്നു.

പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സമീപത്തെ സുവർണമുഖി മലയിൽ പരിശോധന നടത്തിയതോടെ തലയും കൈയും കണ്ടെടുത്തു. ജൂൺ രണ്ടിന്, ബന്നാർഗട്ടയിലെ ജനതാ ബന്ദേ കോളനിയിലെ ഒരു അഴുക്കുചാലിൽ നിന്നാണ് സ്ത്രീയുടെ ജീർണിച്ച ശരീരഭാഗം പോലീസ് കണ്ടെത്തിയത്. പരിശോധനയിൽ അത് കൊല്ലപ്പെട്ട സ്ത്രീ ആർ ഗീതയുടെതാണെന്ന് (52) സ്ഥിരീകരിച്ചു. ബിഹാറിൽ നിന്നുള്ള ഇവരുടെ വാടകക്കാരെയാണ് പോലീസ് ആദ്യം സംശയിച്ചത്.

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

എന്നാൽ പോലീസ് നടത്തിയ സമയോചിതമായ അന്വേഷണത്തിൽ ആണ് ഒരു പ്രതിയെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശരീരഭാഗങ്ങൾ ഉപേക്ഷിച്ച സ്ഥലം പോലീസിനോട് പ്രതി വെളിപ്പെടുത്തിയത്. അതോടെ പോലീസ് സുവർണമുഖി കുന്നിലെ കുറ്റിക്കാട്ടിൽ നിന്ന് യുവതിയുടെ തലയും കൈയും കണ്ടെടുത്തു. യുവതിയുടെ മറ്റൊരു കൈയ്‌ക്കും രണ്ട് കാലുകൾക്കും കൊലയാളികൾക്കും വേണ്ടി പോലീസ് തിരച്ചിൽ നടത്തുകയാണ്കൊ. കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്ത് വിട്ടട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts