ഗോവധ വിരുദ്ധ നിയമം: പശുക്കളുമായെത്തി ബിജെപി പ്രതിഷേധം

ബെംഗളൂരു: ഗോവധ നിരോധന നിയമം പിൻവലിക്കാനുള്ള കോൺഗ്രസ് സർക്കാർ നീക്കത്തിനെതിരെ ഫ്രീഡം പാർക്കിൽ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധ സൂചകമായി നിരവധി ബിജെപി പ്രവർത്തകർ പശുക്കളുമായി എത്തി ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഒത്തുകൂടി ‘ഗൗ പൂജ’ നടത്തി. പ്രായമായ കാളകളെ കൊല്ലമെങ്കിൽ പ്രായമായ പശുക്കളെ കൊല്ലുന്നതിൽ പ്രശ്‌നമില്ലെന്ന് മന്ത്രി കെ.വെങ്കിടേശിനിയും മുഖ്യമന്ത്രി സിദ്ധരായയക്കും എതിരെ മുദ്രാവാക്യവും മുഴക്കി.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

എന്നാൽ ബിജെപി എംപിമാരും എംഎൽഎമാരും പ്രതിഷേധത്തിൽ പങ്കെടുത്തില്ല. ഗോവധ നിരോധനം സർക്കാർ പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ബിജെപി പ്രവർത്തകർ സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

അതിനിടെ, ബിജെപി സർക്കാർ പാസാക്കിയ നിയമം റദ്ദാക്കാൻ സർക്കാരിന് മുമ്പാകെ ഒരു നിർദ്ദേശവുമില്ലെന്ന് നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച്‌കെ പാട്ടീൽ വ്യക്തമാക്കി. എന്നാൽ തിങ്കളാഴ്ച വെങ്കിടേഷിന്റെ പ്രസ്താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ, 1964 ലെ നിയമം 12 വയസ്സിന് മുകളിലുള്ള ഗോവധം അനുവദിക്കുന്നുണ്ടെന്നും കാർഷിക ജോലികൾക്ക് ഉപയോഗശൂന്യമാണെന്നും പറഞ്ഞു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
[masterslider id="10"]

Related posts