ബന്ദിപ്പുരിൽ ഇതരസംസ്ഥാന വാഹനങ്ങൾക്ക് പ്രവേശന ഫീസ് നൽകേണ്ടിവരും; വിശദാംശങ്ങൾ

ബെംഗളൂരു: ചാമരാജനഗറിലെ ബന്ദിപ്പുർ വനത്തിൽ കേരളത്തിലേക്കും തിരിച്ചുമുള്ള ഇതരസംസ്ഥാന വാഹനങ്ങൾക്ക് കർണാടക വനംവകുപ്പ് പ്രവേശനഫീസ് ഏർപ്പെടുത്തി. ബന്ദിപ്പുർ ഡയറക്ടർ രമേഷ്‌കുമാറാണ് ഉത്തരവിറക്കിയത്.ചെറിയവാഹനങ്ങൾക്ക് 20 രൂപയും വലിയവാഹനങ്ങൾക്ക് 50 രൂപയുമാണ് ഫീസ്. വനംവകുപ്പിന്റെ നടപടി മലയാളിയാത്രക്കാരെയാണ് കൂടുതലായി ബാധിക്കുക.ബന്ദിപ്പുരിലൂടെ കടന്നുപോകുന്ന രണ്ട് ദേശീയപാതകളിലൂടെയും പ്രതിദിനം മലയാളികളുടെ നൂറുകണക്കിനു വാഹനങ്ങളാണ് കടന്നുപോകുന്നത്.

  ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; ബെംഗളൂരുവിൽ ദോശയ്ക്കും ഇഡ്ഡലിക്കും വില വർധന അഞ്ച് മുതൽ പത്ത് ശതമാനം വരെ

കർണാടകത്തിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കും തെക്കൻ കേരളത്തിലേക്കുമുള്ള യാത്രക്കാർ സഞ്ചരിക്കുന്ന പാതകളാണ് ബന്ദിപ്പുരിലൂടെയുള്ള ദേശീയപാതകൾ. കോയമ്പത്തൂർ-ഗുണ്ടൽപേട്ട് ദേശീയപാത 181-ലൂടെ വരുന്ന വാഹനങ്ങൾ മേലുകമനഹള്ളി, കേകനഹള്ള ചെക്‌പോസ്റ്റുകളിൽ പ്രവേശനഫീസ് നൽകണമെന്നും ഉത്തരവിൽ പറയുന്നു.മൂലെഹള്ള, മദ്ദൂർ ചെക്‌പോസ്റ്റുകളിൽ കൊല്ലേഗൽ-കോഴിക്കോട് ദേശീയപാത 766-ലൂടെയെത്തുന്ന വാഹനങ്ങളിൽനിന്ന് പ്രവേശനഫീസ് ഈടാക്കും.

വാച്ച്ടവറുകളുടെ സ്ഥാപനം, വനമേഖലയിലെ പ്ലാസ്റ്റിക് വിമുക്തപ്രവർത്തനം, വാഹനാപകടങ്ങൾ കുറയ്ക്കാനുള്ളപദ്ധതി എന്നിവയ്ക്കായി ഫീസിനത്തിൽ കിട്ടുന്ന തുക ഉപയുക്തമാക്കുമെന്നാണ് അധികൃതർ പറയുന്നത്.ദേശീയപാത 766-ൽ നേരത്തേ ടോൾ പിരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉടമകളുടെ ശ്രദ്ധയ്ക്ക്: ന​ഗരത്തിലെ വാഹന പരിശോധനയ്ക്ക് ​ഗതാ​ഗത വകുപ്പിന്റെ പുതിയ നിയമങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us