വൈറ്റ്ഫീൽഡ്– കെആർ പുരം മെട്രോ: 10 മിനിറ്റിൽ ഓടുന്നത് 7 ട്രെയിനുകൾ

metro namma metro train

ബെംഗളൂരു ∙ വൈറ്റ്ഫീൽഡ്– കെആർ പുരം മെട്രോ പാതയിൽ ഒരു ദിശയിലേക്ക് 10 മിനിറ്റ് ഇടവേളയിൽ 7 ട്രെയിനുകൾ ഓടിക്കും.

കെആർ പുരം– വൈറ്റ്ഫീൽഡ് പാതയിൽ പൊതുജനങ്ങൾക്കായുള്ള മെട്രോ സർവീസ് 26നു രാവിലെ 7നു ആരംഭിക്കും. രാത്രി 11 വരെയായിരിക്കും സർവീസ്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 5 മുതൽ രാത്രി 11 വരെയായിരിക്കും സർവീസ്.

കെആർ പുരം, മഹാദേവപുര, ഗരുഡാചർപാളയ, ഹൂഡി ജംക്‌ഷൻ, സീതാരാമപാളയ, കുന്ദലഹള്ളി, നല്ലൂരഹള്ളി, സാദരമംഗല, പട്ടാന്തൂർ അഗ്രഹാര, കാടുഗോഡി, ചന്നസന്ദ്ര, വൈറ്റ്ഫീൽ‍ഡ് സ്റ്റേഷനുകളാണ് പാതയിലുള്ളത്. 

  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം

 13.5 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 12 സ്റ്റേഷനുകളാണുള്ളത്. തൊട്ടടുത്ത സ്റ്റേഷനിലേക്ക് യാത്ര ചെയ്യാൻ കുറഞ്ഞ നിരക്ക് 10 രൂപയും വൈറ്റ്ഫീൽഡ് മുതൽ കെആർ പുരം വരെ യാത്ര ചെയ്യാൻ 35 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ട്രിപ്പുകളുടെ ഇടവേള 5 മിനിറ്റ് വരെയായി കുറയ്ക്കും. 25നു പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യസായി ആശ്രമം മുതൽ വൈറ്റ്ഫീൽഡ് വരെ 1.8 കിലോമീറ്റർ ദൂരം റോഡ്ഷോ നടത്തിയാണ് ഉദ്ഘാടന വേദിയായ വൈറ്റ്ഫീൽഡ് സ്റ്റേഷനിലെത്തുക. ഉദ്ഘാടനത്തിന് ശേഷം മോദി മെട്രോയിൽ യാത്ര ചെയ്യും. ഇതിനുവേണ്ട സുരക്ഷ പരിശോധനകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts