ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം ഹുബ്ബള്ളിയിൽ തുറന്നു

ബെംഗളൂരു : ലോകത്തിലെഏറ്റവുംനീളമുള്ള റെയിൽവേ പ്ലാറ്റ്ഫോം ഹുബ്ബള്ളി ശ്രീ സിദ്ധരൂധ സ്വാമി സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. 1505 മീറ്ററാണ് നീളം. പുതിയ പ്ലാറ്റ്ഫോമിൽനിന്ന് രണ്ടു തീവണ്ടികളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. 550 മീറ്റർ നീളമുള്ള ഒന്നാംനമ്പർ പ്ലാറ്റ്ഫോം നീളംകൂട്ടിയാണ് 1505 മീറ്ററിൽ നിർമിച്ചത്. ഇതുവരെ 1,366 മീറ്റർ നീളമുള്ള ഗൊരഖ്പുർ സ്റ്റേഷനായിരുന്നു ഏറ്റവും നീളമേറിയത്.ഹുബ്ബള്ളി-ധാർവാഡ് മേഖലയിലെ വിവിധ വികസനപദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു.

  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

ധാർവാഡിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐ.ഐ.ടി.) സ്ഥിരം കാമ്പസ് രാജ്യത്തിന് സമർപ്പിച്ചു. ധാർവാഡിലെ ഐ.ഐ.ടി. കാമ്പസ് യുവമനസ്സുകളെ നാളത്തെ നല്ലതിനുവേണ്ടി പാകപ്പെടുത്തുമെന്നും എല്ലാവർക്കും മികച്ചനിലവാരത്തിലുള്ള വിദ്യാഭ്യാസത്തിന് അവസരം ലഭിക്കണമെന്നും മോദി പറഞ്ഞു. ധാർവാഡ് കർണാടകത്തിന്റെ സാംസ്കാരികകേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 2019 ഫെബ്രുവരിയിൽ മോദി തന്നെയായിരുന്നു ശിലാസ്ഥാപനം നിർവഹിച്ചത്.

850 കോടി രൂപ ചെലവിൽ സർക്കാർ നൽകിയ 470 ഏക്കർ സ്ഥലത്താണ് കാമ്പസ് സ്ഥിതിചെയ്യുന്നത്.വൈദ്യുതീകരിച്ച ഹൊസപേട്ട്-ഹുബ്ബള്ളി തിനൈഘട്ട് റെയിൽപ്പാതയുടെ ഉദ്ഘാടനം, ഹുബ്ബള്ളി-ധാർവാഡ് സ്മാർട്ട്സിറ്റിപദ്ധതിയുടെ ശിലാസ്ഥാപനം തുടങ്ങിയവയും പ്രധാനമന്ത്രി നിർവഹിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ഹുബ്ബള്ളിയിൽ മോദിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ മുഖ്യമന്ത്രി ബസവരാജ്ബൊമ്മെ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിതുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts