സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം.

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. എതിരാളികളായ എസ്പാന്യോളിനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്. റയലിനായി ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയറും എഡര്‍ മിലിറ്റാവോയും സ്പാനിഷ് താരം മാര്‍ക്കോ അസെന്‍സിയോയും ലക്ഷ്യം കണ്ടു.

തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം റയലിന്റെ ഗംഭീര തിരിച്ച് വരവിനായിരുന്നു സാന്റിയാഗോ ബെര്‍ണബ്യൂ സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ പതറിപോയ റയലിന് വിനീഷ്യസ് ജൂനിയറാണ് മികച്ച തുടക്കം സമ്മാനിച്ചത്. മത്സരത്തിന്റെ എട്ടാം മിനുട്ടില്‍ റയല്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കിയുള്ള യൊസേലുവിന്റെ ഷോട്ട് വലകുലുക്കി. പിന്നാലെ സമനിലഗോളിനായുള്ള മുന്നേറ്റങ്ങള്‍ നടത്തിയ റയലിന്റെ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടത് 22-ാം മിനുട്ടില്‍ വിനീഷ്യസ് ജൂനിയറിലൂടെയായിരുന്നു.

  കേവല ഭൂരിപക്ഷമില്ലാതെ വിജയ്‌യുടെ ടിവികെ; വിജയ്‌യെ തളയ്ക്കാൻ 'ശത്രുക്കൾ' കൈകോർക്കുന്നു; തമിഴ്‌നാട്ടിൽ അണിയറയിൽ ഒരുങ്ങുന്നത് വൻ രാഷ്ട്രീയ അട്ടിമറി!

തൊട്ടുപിന്നാലെ 39-ാം മിനുട്ടില്‍ മിലിറ്റാവോ അതിമനോഹരമായ ഒരു ഹെഡറിലൂടെ റയലിനായി ലീഡെടുത്തു. മത്സരത്തിന് അനുവദിച്ച അഞ്ചു മിനുട്ട് ഇഞ്ചുറി ടൈമിലായിരുന്നു റയലിന്റെ വക മൂന്നാം ഗോള്‍. 93-ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ അസെന്‍സിയോടെയായിരുന്നു റയലിനായി ലക്ഷ്യം കണ്ടത്. വീണ്ടും ബെര്‍ണ്ണബ്യൂവിനെ ആവേശത്തിലാഴ്ത്തി റയലിന് ഒരു ഫ്രീകിക്ക് കൂടി ലഭിച്ചെങ്കിലും, കിക്ക് എടുക്കും മുന്‍പ് റഫറി അവസാന വിസില്‍ മുഴക്കുകയായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുളള റയലിന് ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സിലോണയുമായി ആറ് പോയിന്റ് മാത്രമാണ് വ്യത്യാസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നദീതീരത്ത് മലമൂത്രവിസർജ്ജനത്തിന് എത്തിയ ആൾക്ക് മുതലയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
[masterslider id="10"]

Related posts