എച്ച് 3 എൻ 2 : സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: എച്ച്‌ 3എന്‍ 2 ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ച്‌ രാജ്യത്ത് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

നിലവില്‍ രാജ്യത്ത് 90ല്‍ അധികം എച്ച്‌ 3എന്‍ 2 വൈറസുകളും എട്ട് എച്ച്‌1എന്‍1 വൈറസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് വൈറസുകള്‍ക്കും കോവിഡിന് സമാനമായ ലക്ഷങ്ങളാണുള്ളത്. പ്രായം ചെന്നവരിലും കുട്ടികള്‍ക്കും പുറമേ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും വൈറസ് വെല്ലുവിളി ഉയര്‍ത്തുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മാസ്കുകള്‍ അല്ലെങ്കില്‍ തൂവാല ഉപയോഗിച്ച്‌ മൂക്കും വായും മൂടണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ജലാംശം അടങ്ങിയ ആഹാര പദാര്‍ഥങ്ങള്‍ കൂടുതലായി കഴിക്കണം. അനാവശ്യമായി ആന്‍റി ബയോട്ടിക്കുകള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈസ്റ്ററിന് നാട്ടിൽ പോകാൻ; 2ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചു; കെആര്‍ പുരത്തും എസ്എംവിടിയിലും സ്റ്റോപ്; വിശദാംശങ്ങൾ
  അമ്മയെ രക്ഷിക്കാൻ ചെരുപ്പില്ലാതെ ഓടുന്ന 5 വയസുകാരന്റെ ദൃശ്യം കരളലിയിപ്പിക്കുന്നത്; കാഴ്ച്ചക്കാരായി മനുഷ്യർ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടിനുളളില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us