നഗര വികസനത്തിന് പ്രഥമ പരിഗണന നൽകും, പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കാണും; ബസവരാജ് ബൊമ്മെ

ബെംഗളൂരു: നഗരത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍ക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

ബെംഗളൂരുവിലെ ഗതാഗതം, റോഡുകള്‍, തുടങ്ങി മറ്റ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുമെന്നും വിവിധ പദ്ധതിക്കള്‍ക്കായുളള ഫണ്ടുകള്‍ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യ എനര്‍ജി വീക്ക് ,എയ്‌റോ ഇന്ത്യ ഷോ, ജി-20 മീറ്റിംഗുകളുടെ ബ്രാന്‍ഡുകള്‍ എല്ലാം ബെംഗളൂരുവിലാണ്. ഈ പരിപാടികളുടെ15 കണ്‍വെന്‍ഷനുകളും ബെംഗളൂരുവിലാണ് നടന്നത്. അന്തരാഷ്‌ട്ര തലത്തില്‍ ബെംഗളൂരുവിനെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഏറ്റവും കൂടുതല്‍ കണ്‍വെന്‍ഷനുകള്‍ ,കോണ്‍ഫറന്‍സുകള്‍, വര്‍ക്കഷോപ്പുകള്‍ തുടങ്ങിയവ നടക്കുന്നത് ബെംഗളൂരുവിലാണ്.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

ബെംഗളൂരുവിലെ വിവിധ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനായി ബിജെപി എംഎല്‍എമാര്‍ക്ക് 6,000 കോടി രൂപ അനുവദിച്ചിട്ടുണ്ടായിരുന്നു. 1.25 കോടിജനസാന്ദ്രതയുളള ഈ നഗരത്തില്‍ നിലവിലുളള വാഹനങ്ങള്‍ക്കധീതമായി 5,000 വാഹനങ്ങള്‍ പുതുതായി ദിനംപ്രതി റോഡിലിറങ്ങുന്നുണ്ട്. അതിനാല്‍ നിലവിലുളള റോഡുകളുടെ വികസനത്തിനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും ബെംഗളൂരു നഗരത്തിന്റെ വളര്‍ച്ചയ്‌ക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയിരുന്നതായും ബൊമ്മൈ പറഞ്ഞു. ബെംഗളൂരുവിലെ 21 സ്‌കൂളുകളുടെ നവീക്കരണം, അമൃത് പദ്ധതിയുടെ ഭാഗമായ 72 കുടിവെളള ടാങ്കളുടെയും പൂന്തോട്ടങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts