തമിഴ്നാട് കനിഞ്ഞാൽ നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് ബസ് സർവീസ് പദ്ധതിയുമായി കർണാടക ആർ.ടി.സി

ബെംഗളൂരു: തമിഴ്‌നാടിന്റെ അനുമതി ലഭിച്ചാൽ ബംഗളുരുവിൽ നിന്നും നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി കർണാടക ആർ.ടി.സി

കർണാടകയും തമിഴ്‌നാടും തമ്മിലുള്ള സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കുന്നതോടെ സർവീസ് ആരംഭിക്കുവാൻ ആകും. ഇതിനുള്ള അപേക്ഷ തമിഴ്‌നാടിന് നേരെത്തെ കൈമാറിയിരുന്നു.

  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

നിലവിൽ എറണാകുളം, ആലപ്പുഴ വഴി ഒരു എ.സി മുല്റ്റി ആക്സിസ് ബസാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നത്. കർണാടക ആർ.ടി.സി.യുടെ പുതിയ 20 മുല്റ്റി ആക്സിസ് സ്ലീപ്പർ ബസ് സർവീസുകൾ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും

തിരുവനന്തപുരം, എറണാകുളം, തൃശൂർ, എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ കർണാടക എ.സി. സ്ലീപ്പർ ബസ് സർവീസ് തുടങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts