റിപ്പബ്ലിക് ദിന അവധി, സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ചു

ബെംഗളൂരു: റിപ്പബ്ലിക് ദിന അവധിയോടനുബന്ധിച്ച യാത്ര തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി കേരളത്തിലേക്ക് സ്പെഷല്‍ സര്‍വിസ് പ്രഖ്യാപിച്ചു.

ജനുവരി 25 മുതല്‍ 29 വരെ 15 സര്‍വിസാണ് നിലവില്‍ പ്രഖ്യാപിച്ചത്. ബംഗളൂരുവില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും എറണാകുളത്തേക്ക് നാലും കോട്ടയത്തേക്ക് ഒന്നും പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് മൂന്നു വീതവും സര്‍വിസാണ് പ്രഖ്യാപിച്ചത്.

  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും

മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ഒരു സര്‍വിസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈസൂരു-എറണാകുളം സര്‍വിസ് രാത്രി 9.34ന് പുറപ്പെടും. ബംഗളൂരു- കണ്ണൂര്‍ (രാത്രി 9.32, 9.50), ബംഗളൂരു – എറണാകുളം (രാത്രി 7.54, 9.00, 9.14, 9.40), ബംഗളൂരു- കോട്ടയം (രാത്രി 7.14), ബംഗളൂരു- കോഴിക്കോട് (രാത്രി 9.29, 9.50), ബംഗളൂരു- പാലക്കാട് (രാത്രി 9.16, 9.40, 9.48), ബംഗളൂരു- തൃശൂര്‍ (രാത്രി 9.23, 9.28, 9.40) എന്നിങ്ങനെയാണ് സമയക്രമം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവത്വത്തെ വിഴുങ്ങുന്ന വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!
[masterslider id="10"]

Related posts