പശുവിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: പശുവിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുടക് ജില്ലയിലായിരുന്നു സംഭവം. സുന്ദിക്കോപ്പ സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് പ്രതി. 

ഇന്നലെയായിരുന്നു സംഭവം. പ്രദേശവാസിയായ ദേവയ്യയുടെ മേയാൻ വിട്ട പശുവിനെയാണ് ഇയാൾ പീഡിപ്പിച്ചത്. പ്രദേശത്ത് മേയാനായി കെട്ടിയിട്ട ശേഷം സാധനങ്ങൾ വാങ്ങാനായി പോയതായിരുന്നു ദേവയ്യ. ഇതിനിടെയാണ് അബൂബക്കർ സിദ്ദിഖ് സ്ഥലത്ത് എത്തിയത്. ഇരുചക്ര വാഹനത്തിൽ എത്തിയ ഇയാൾ വാഹനം വഴിയരികിൽവച്ച ശേഷം പശുവിനെ ആരും കാണാത്ത സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

സാധനങ്ങളുമായി മടങ്ങിയെത്തിയ ദേവയ്യ പശുവിനെകെട്ടിയിട്ട സ്ഥലത്ത് വാഹനം കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അബൂബക്കർ സിദ്ദിഖ് പശുവിനെ പീഡനത്തിന് ഇരയാക്കുന്നത് കണ്ടത് . തുടർന്ന് കയ്യോടെ പിടികൂടുകയായിരുന്നു. ദേവയ്യയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഇവരിലൊരാളാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസ് എത്തി ഇയാളെ പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts