ഹൃദയാഘാതത്തെ തുടർന്ന് മരണം, വീട്ടുജോലിക്കാരി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞ നിലയിൽ 67-കാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ .

ജെപി നഗറിലെ പുത്തനഹള്ളിയിലുള്ള ബാല സുബ്രഹ്മണ്യമാണ് മരിച്ചത്. സംഭവത്തിൽ വീട്ടുജോലിക്കാരിയായ 35-കാരിയും ഭർത്താവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചതെന്ന് ബെംഗളൂരു പോലീസ് പറയുന്നു.

  തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണ നീക്കങ്ങൾ സജീവം; ഭൂരിപക്ഷം തെളിയിക്കാൻ വിജയ്, 'ശല്യപ്പെടുത്തില്ലെന്ന്' സ്റ്റാലിൻ

വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റംസമ്മതിക്കുകയായിരുന്നു. യുവതി പറഞ്ഞതിന്റെ സത്യാവസ്ഥ പോലീസ് പരിശോധിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം പോലീസ് നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts