സുവർണ രഥം; ഗോൾഡൻ ചാരിയറ്റ് ആഡംബര ട്രെയിൻ പുനരാരംഭിക്കുന്നു

ബെംഗളൂരു : ഒരുവർഷത്തിന് ശേഷം അടിമുടി മാറ്റങ്ങളോടെ സംസ്ഥാന ടൂറിസം വികസന കോർപറേഷന്റെ (കെ സ് ടി ഡി സി) ആഡംബര തീവണ്ടിയായ ഗോൾഡൻ ചാരിയറ്റ് (സുവർണ രഥം) വീണ്ടും സർവീസ് തുടങ്ങുന്നു. ആഡംബര ട്രെയിൻ നവംബർ 20-ന് സർവീസ് പുനരാരംഭിക്കും. ദക്ഷിണേന്ത്യയുടെ ചരിത്രത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന കേന്ദ്രങ്ങളിലൂടെയാകും സർവീസ്.

ബെംഗളൂരു യശ്വന്തപുരയിൽനിന്ന് ആരംഭിച്ചിരുന്ന തീവണ്ടി ഇത്തവണ പുതിയതായി നിർമിച്ച ബൈയപ്പനഹള്ളിയിലെ സർ എം. വിശ്വേശ്വരായ ടെർമിനലിൽ നിന്നാകും പുറപ്പെടുക. മുൻ വർഷങ്ങളിലുണ്ടായിരുന്ന ശ്രാവണബെലഗോള, ബേലൂർ എന്നീ സ്ഥലങ്ങൾ ഒഴിവാക്കി.

  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍

കെ എസ് ടി ഡി സി 2008 ൽ ആരംഭിച്ച ഗോൾഡൻ ചാരിയറ്റ് ട്രെയിനിന്റെ നടത്തിപ്പ് 2 വർഷം മുൻപാണ് കെ എസ് ആർ ടി സിക്ക് കൈമാറിയത്. ഒരു വർഷമായി നിർത്തിയിട്ടിരുന്ന സർവീസാണ് പുനരാരംഭിക്കുന്നത്. തീവണ്ടിയുടെ ഉൾവശത്തെ നിറങ്ങൾ നേരത്തേ പർപ്പിളും സ്വർണവുമായിരുന്നത് ചുവപ്പും കറുപ്പുമാക്കി. സൗജന്യ വൈഫൈയും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, തീവണ്ടിയുടെ പുറംഭാഗത്ത് വലിയ മാറ്റങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. വിനോദസഞ്ചാരികൾക്കായി ആയുർവേദ സ്പാ, രണ്ട് റെസ്റ്റോറന്റുകൾ, മദ്യ കൗണ്ടറുകൾ എന്നിവയുണ്ടാകും. ഉദ്ഘാടന ദിനത്തിലെ സർവീസിന് ഇതുവരെ 30 പേർ ബുക്ക് ചെയ്തു. 18 എ കൊച്ചുകളുള്ള ട്രെയിനിൽ 84 പേർക്ക് യാത്ര ചെയ്യാം. 13 ടു ടയർ ബെഡ് ക്യാബിനുകൾ 30 ത്രീ ടയർ ബഡ്ഡുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

ബുക്കിംഗ് വെബ്സൈറ്റ്: irctctourism.com

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
[masterslider id="10"]

Related posts