വനിത എസ്.ഐ സ്വയം വെടിവെച്ചു, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബെംഗളൂരു: പുതുമംഗലാപുരം തുറമുഖ കവാടത്തിൽ സുരക്ഷാ ഡ്യൂട്ടിയിലിരിക്കെ കേന്ദ്ര വ്യവസായ സേനയിലെ വനിത സബ് ഇൻസ്‌പെക്ടർ സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്നുള്ള ജ്യോതി ബായിയാണ് ബുധനാഴ്ച തലക്ക് നേരെ വെടിയുതിർത്തത്. ഗുരുതരാവസ്ഥയിൽ ഇവരെ മംഗളൂരു എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  പക്ഷിപ്പനി ഭീതി വർദ്ധിക്കുന്നു: 50-ലധികം മയിലുകൾ ചത്തു!

കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന് പോലീസ് പറഞ്ഞു. മാതാവിന് എഴുതിവെച്ച ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജീവിതം ക്ലേശകരമായതിനാൽ താൻ വളരെ ക്ഷീണിതയാണെന്നും ഈ കൃത്യതയിൽ മറ്റാർക്കും പങ്കുില്ലെന്നുമാണ് ഹിന്ദിയിൽ എഴുതിയ കുറിപ്പ് പോലീസിന് ലഭിച്ചത്. മംഗളൂരു എംആർപിഎൽ കമ്പനിയിലെ അസി. കമാന്റന്റ് ഓംബീർ സിങ് പർമർ ആണ് ജ്യോതിയുടെ ഭർത്താവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷദ്വീപ് സന്ദർശനം ഇനി 'ഈസി'; പോലീസ് സർട്ടിഫിക്കറ്റും സ്പോൺസറും വേണ്ട; പുതിയ നിയമം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts