വിവാഹം കഴിക്കാൻ യുവാവിനെ ഓടിച്ചിട്ട് പിടിച്ച് യുവതി

പാട്‌ന : വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച യുവാവിനെ വധുവും വീട്ടുകാരും ഓടിച്ചിട്ട് പിടിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.

ബിഹാറിലെ നവാടയിലെ ഭഗത് സിങ് ചൗക്കിലാണ് സംഭവം. വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവതിയുടെ വിവാഹം യുവാവുമായി നിശ്ചയിച്ചിരുന്നു. സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും നൽകുകയും ചെയ്തു.

എന്നാൽ, വിവാഹ തീയതിഅടുത്ത തോടെ വിവാഹം നീട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഒഴിഞ്ഞു മാറാൻ തുടങ്ങി. കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ചന്തയിലെത്തിയ യുവതി വിവാഹം നിശ്ചയിച്ചിരുന്ന യുവാവിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.

  കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു

യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നെ വിവാഹം ചെയ്യൂ എന്ന് യുവതി അപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. യുവതിയുടെ കൈയിൽ നിന്ന് പിടിവിട്ട് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ യുവാവ് നടത്തുന്നതും വീഡിയോയിൽ കാണാം.എന്തായാലും യുവാവിനെ ഓടിച്ചിട്ട് പിടിച്ച് യുവതി വിവാഹിതയായെന്നാണ് പുറത്ത് വരുന്ന വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us