തീവ്രവാദ ബന്ധം, വിദ്യാർത്ഥിയെ എൻഐഎ കസ്റ്റഡിയിൽ എടുത്തു

ബെംഗളൂരു: തീവ്രവാദ ബന്ധമാരോപിച്ച്‌ കര്‍ണാടക സ്വദേശിയായ മദ്രസ വിദ്യാര്‍ത്ഥിയെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു.

സഹരന്‍പൂരിലെ ദേവ്ബന്ദിലെ മദ്റസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി ഫാറൂഖിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സീനിയര്‍ പൊലീസ് സൂപ്രണ്ട് വിപിന്‍ ടാഡയാണ് ഫാറൂഖിന്റെ കസ്റ്റഡി സ്ഥിരീകരിച്ചത്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

ഫാറൂഖ് പല ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നും സോഷ്യല്‍ മീഡിയ വഴി പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇയാളെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. ജൂൺ 23 ന് റോഹിങ്ക്യന്‍ വിദ്യാര്‍ത്ഥി മുജീബുള്ളയെ ദേവ്ബന്ദില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts