ഗോമൂത്രവും ചാണകവും കർഷകരിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് വാങ്ങും

ബെംഗളൂരു: ഛത്തീസ്‌ഗഡ് മാതൃകയിൽ ക്ഷീര കർഷകരിൽ നിന്നും ഗോമൂത്രവും ചാണകവും വിലയ്ക്ക് വാങ്ങാൻ ഒരുങ്ങി കർണാടക. വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ആണ് ഇതിലൂടെ മൃഗ സംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്.

ബയോ ഗ്യാസിന് പുറമെ ഷാംപൂ, കീടനാശിനികൾ തുടങ്ങി 35 ഉത്പന്നങ്ങൾ ആണ് ഇവ ഉപയോഗിച്ച് നിർമിച്ചു വരുന്നത്.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

ഗോമൂത്രത്തിനു ലിറ്ററിന് 4 രൂപയും ചാണകത്തിനു 2 രൂപയും ആണ് ഛത്തീസ്‌ഗഡ് സർക്കാർ കർഷകർക്ക് നൽകുന്നത്.

ഗോവധ നിരോധന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ നൂറിലേറെ ഗോശാലകളുടെ നിർമ്മാണം പുരോഗമിച്ചു വരികയാണ്. കറവ വറ്റിയ പശുക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts