കാലാവധിയാകുന്നു ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ നൽകുമോ? വ്യക്തതവരുത്താതെ കോൺഗ്രസ്

ബെംഗളൂരു : കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യയെ മാറ്റുമെന്ന അഭ്യൂഹത്തിന് വ്യക്തതവരുത്താതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇതുസംബന്ധിച്ച തീരുമാനം ഹൈക്കമാൻഡിന്റെ കൈകളിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. തീരുമാനമെടുക്കാൻ ഹൈക്കമാൻഡിന് അധികാരമുണ്ടെന്ന് കൂട്ടിച്ചേർത്ത ഖാർഗെ, എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡിൽ എന്താണ് നടക്കുന്നതെന്ന് ആർക്കും പറയാനാവില്ലെന്നും പറഞ്ഞു. സർക്കാരിന്റെ കാലാവധി രണ്ടരവർഷം പിന്നിടുമ്പോൾ ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ കൈമാറണമെന്നാണ് പാർട്ടിനേതൃത്വം മുൻപ്‌ എടുത്തതീരുമാനം. ഇതുപ്രകാരം നവംബറോടെ സർക്കാരിൽ നേതൃമാറ്റമുണ്ടാകേണ്ടതാണ്. ഇത് പക്ഷെ പാർട്ടി പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. പാർട്ടിയിലെ വിഭാഗീയത ആളിക്കത്താതിരിക്കാനാണ് പ്രഖ്യാപിക്കാത്തത്. മുഖ്യമന്ത്രിസ്ഥാനത്ത് സിദ്ധരാമയ്യ തുടരണമെന്ന്…

Read More

ആലപ്പുഴ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാൻ ഇനി മോഹൻദാസ് ഇല്ല

ആലപ്പുഴ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കാൻ ഇനി മോഹൻദാസ് ഇല്ല.ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി സേവനം അനുഷ്ഠിച്ചിരുന്ന മോഹൻദാസ് അന്തരിച്ചു.ആലപ്പുഴ പുന്നപ്ര സ്വദേശിയാണ്. നഗരത്തിൽ വിവിധയിടങ്ങളിലായി ഗതാഗതം നിയന്ത്രിച്ചിരുന്ന മോഹൻദാസ് യാത്രക്കാർക്ക് സുപരിചിതനാണ്. തിരക്കേറിയ ജംഗ്ഷനുകളിൽ വിയർപ്പൊഴുക്കി ജോലി ചെയ്തിരുന്ന മോഹൻദാസ് ഫലപ്രദമായാണ് തിരക്ക് നിയന്ത്രിച്ചിരുന്നത്. 20 വർഷത്തിലധികം ബി എസ് എഫിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് ഹോം ഗാർഡായി ജോലി തുടങ്ങിയത്.  

Read More
Click Here to Follow Us