ദൃശ്യം 2 പുറത്തുവന്നതിന് പിന്നാലെ സിനിമയ്ക്ക് മൂന്നാം ഭാ?ഗം ഉണ്ടാകുമോ എന്ന്. ജീത്തു ജോസഫ് ദൃശ്യം 3 ആലോചനയിലുണ്ടെന്ന് പറഞ്ഞെങ്കിലും എപ്പോഴുണ്ടാകും എന്നതു സംബന്ധിച്ച് വ്യക്തമായ മറുപടികള്‍ നല്‍കിയിരുന്നില്ല. ഇപ്പോഴിതാ ദൃശ്യം 3 വരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ”ഭൂതകാലം ഒരിക്കലും നിശബ്ദമല്ല” എന്ന വാക്കുകളോടെയാണ് സിനിമയുടെ മൂന്നാം ഭാഗമെത്തുന്ന കാര്യം മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിനും ജീത്തു ജോസഫിനുമൊപ്പമുള്ള ഒരു ഫോട്ടോയും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. ദൃശ്യം 3 യുടെ പ്രഖ്യാപനം തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.
Read MoreMonth: February 2025
ലിഫ്റ്റില്‍ വളര്‍ത്തുനായയെ കയറ്റുന്നതിനെ ഭയംകൊണ്ട് എതിര്‍ത്ത കുട്ടിയെ വലിച്ചിഴച്ച് മര്‍ദ്ദിച്ച സ്ത്രീ അറസ്റ്റില്‍
പാര്‍പ്പിട സമുച്ചയത്തിലെ ലിഫ്റ്റില്‍ നിന്ന് എട്ട് വയസ്സുള്ള ആണ്‍കുട്ടിയെ വലിച്ചിഴച്ച് മര്‍ദ്ദിച്ച കേസില്‍ സ്ത്രീ അറസ്റ്റിൽ.ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ വെസ്റ്റിലാണ് സംഭവം. ലിഫ്റ്റില്‍ വളര്‍ത്തുനായയെ കയറ്റുന്നതിനെ ഭയംകൊണ്ട് എതിര്‍ത്ത കുട്ടിയെയാണ് സ്ത്രീ വലിച്ചിഴച്ച് മര്‍ദ്ദിച്ചത് എന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. എട്ടുവയസുള്ള ആണ്‍കുട്ടി ട്യൂഷന്‍ കഴിഞ്ഞ് തന്റെ ഫ്‌ലാറ്റിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. സ്ത്രീ തന്റെ വളര്‍ത്തുനായയുമായി ലിഫ്റ്റില്‍ കയറി. നായയെ കണ്ടപ്പോള്‍ ഭയന്ന് കൈകള്‍ കൂപ്പി സ്ത്രീയോട് നായയെ ലിഫ്റ്റില്‍ കയറ്റരുതെന്ന് അപേക്ഷിക്കാന്‍ തുടങ്ങി. എന്നാല്‍…
Read Moreഡൽഹിയിൽ ഉപരാഷ്ട്രപതിയെ സന്ദർശിച്ച് മമ്മൂട്ടിയും ഭാര്യയും
ഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ച് നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടി ഉപരാഷ്ട്രപതിയെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി സന്ദർശിച്ചത്. ജോണ്‍ ബ്രിട്ടാസ് എംപിക്കൊപ്പമാണ് ഇവര്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തിയത്. ജോൺ ബ്രിട്ടാസ് ആണ് ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് “മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ സഹധർമിണി സുൽഫത്തിനും ഒപ്പം ഉപരാഷ്ട്രപതിയെ സന്ദർശിച്ചപ്പോൾ…” എന്ന അടിക്കുറിപ്പോടെയാണ് ബ്രിട്ടാസ് ചിത്രങ്ങൾ പങ്കുവച്ചത്. മമ്മൂട്ടിയ്ക്കും ഭാര്യയ്ക്കുമൊപ്പം നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിയുടെ മേക്കപ്പ് മാനും നിർമാതാവുമായ ജോർജുമുണ്ടായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന…
Read Moreനാലംഗ കുടുംബം താമസിക്കുന്ന വീട് തകർന്നു :
ബംഗളൂരു: ബംഗളൂരുവില്‍ നാലംഗ കുടുംബം താമസിക്കുന്ന വീട് തകർന്നു. ബംഗളൂരു സെൻട്രല്‍ ബിസിനസ് ഡിസ്ട്രിക്ടിലാണ് സംഭവം.തലനാരിഴക്കാണ് കുടുംബം ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. വീടിന്റെ അടിത്തറക്ക് ബലക്ഷയമുണ്ടായതിനെ സംഭവമുണ്ടായത്. വീടിന്റെ സമീപത്ത് മറ്റൊരു കെട്ടിടത്തിന്റെ പണി നടക്കുന്നുണ്ട്. ഇതാണ് വീടിന്റെ അടിത്തറ തകരുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. വീടിന്റെ ഒന്നാം നിലയില്‍ ഹാൻഡ്ക്രാഫ്റ്റ് സ്ഥാപനങ്ങള്‍ വില്‍ക്കുന്ന ഒരു കടയാണ് ഉണ്ടായിരുന്നത്. രണ്ടാംനിലയിലാണ് നാലംഗ കുടുംബം താമസിച്ചിരുന്നത്. ഒരു നിമിഷം ഭൂമികുലുക്കമുണ്ടാവുകയാണെന്നാണ് വിചാരിച്ചതെന്ന് വീട്ടില്‍ താമസിക്കുകയായിരുന്നു സുശീല പറഞ്ഞു. വൈകീട്ട് ടി.വി കണ്ടുകൊണ്ടിരിക്കെ വീട് ചരിയുന്നതായി തോന്നി. വലിയ…
Read Moreരാജ്‌നാഥ് സിംഗിന്റെ വാഹനവ്യൂഹത്തിൽ തടസ്സമുണ്ടാക്കാൻ ശ്രമം; കോൺസ്റ്റബിളിന് പരിക്ക്; ബൈക്ക്‌യാത്രികൻ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്സിങ്ങിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ തടസ്സമുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബൈക്ക്‌യാത്രികനെ പോലീസ് അറസ്റ്റ്‌ചെയ്തു. അഹമ്മദ് ദിൽവാർ ഹുസൈനെയാണ് കബൺ പാർക്ക് പോലീസ് അറസ്റ്റുചെയ്തത്. ഫെബ്രുവരി ഒൻപതിന് ബെംഗളൂരുവിൽ വ്യോമസേന സംഘടിപ്പിച്ച എയ്‌റോ ഇന്ത്യ പ്രദർശനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. അനിൽ കുംബ്ലേ സർക്കിളിലൂടെ മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഇതിനൊപ്പം അഹമ്മദ് ദിൽവാർ ഹുസൈൻ ബൈക്കോടിക്കാൻ ശ്രമിച്ചു. ശ്രദ്ധയിൽപ്പെട്ട പോലീസ് കോൺസ്റ്റബിൾ ഇയാളെ തടഞ്ഞു. തടഞ്ഞ കോൺസ്റ്റബിളിന്റെ നേർക്ക് വാഹനമോടിച്ചുകയറ്റാൻ ശ്രമിച്ചെന്നും തുടർന്ന് ഇയാൾ കടന്നുകളഞ്ഞെന്നും പോലീസ് അറിയിച്ചു. പോലീസ്…
Read Moreനഗരത്തിൽ ഇന്നും വിവിധ ഇടങ്ങളിൽ വൈദ്യുതി മുടങ്ങും; വിശദാംശങ്ങൾ
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. ജയനഗർ മന്ത്രി അപാർട്ട്മെന്റ്, തലഘട്ടപുര, രഘുവനഹള്ളി, ഗൊബ്ബാല, വിവി നഗർ, വിവി ലേഔട്ട്, ബാലാജി ലേഔട്ട്, റോയൽ ഫാം, ജല മംഗല അപാർട്ട്മെന്റ്, സോലൂർ, ദൊഡ്ഡണ്ണ നഗർ, മുനിവീരപ്പ ലേഔട്ട്, ഗാന്ധിനഗർ, ചിന്നണ്ണ ലേഔട്ട്, കനകനഗർ, അംബേദ്കർ ലേഔട്ട്, അൻവർ ലേഔട്ട്, കാവേരി നഗർ, അംബേദ്കർ മെഡിക്കൽ കോളേജ്, സുൽത്താൻ പാളയ, രംഗനഗർ, ഡിജെ ഹള്ളി, ക ജെ ഹള്ളി, കെ.ജെ. കോളനി എന്നിവിടങ്ങളിലുമാണ്…
Read Moreനഗരത്തിലെ കോഫി ഇനി കോസ്റ്റലി; മാർച്ച് മുതൽ വില കൂടും
ബെംഗളൂരു: രാവിലെ നടക്കാൻ പോയാലും ജിമ്മൽ പോയി വരുമ്പോഴാണെങ്കിലും അതല്ലെ പ്രഭാത ഭക്ഷണത്തിന് ദോശയ്ക്കൊപ്പമാണെങ്കിലും ഒരു കോഫി വേണമെന്ന് നിർബന്ധക്കാരാണ് നഗരത്തിൽ ജീവിക്കുന്ന മിക്കവരും. എന്നാൽ ഇപ്പോഴിതാ, കാപ്പികുടി അല്പം കോസ്റ്റ്ലി ആകാൻ പോവുകയാണ്. അതെ, ബാംഗ്ലൂരുകാരുടെ നിത്യജീവിത്തിന്‍റെ ഭാഗമായ ഫിൽട്ടർ കോഫിക്ക് മാർച്ച് മുതൽ വില കൂടും. ആഗോള വിപണിയിൽ കാപ്പിക്കുരുവിന്‍റെ വില ഉയരുന്നതിനെ തുടർന്നാണ് അടുത്ത മാസം മുതൽ കാപ്പിയുടെ വില വർധിക്കുന്നത്. ഫിൽട്ടർ കോഫിയുടെ വില 10 മുതൽ 15 ശതമാനം വരെ വർധിപ്പിക്കാൻ ബൃഹത് ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ…
Read Moreബാഗേജിൽ എന്താണെന്ന് ചോദിച്ചത് ഇഷ്ടമായില്ല; ബോംബെന്ന് മറുപടി പറഞ്ഞ യുവാവ് അറസ്റ്റിൽ
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ബാഗേജിൽ കനം കൂടുതലാണല്ലോ എന്താണിതിലെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരന്‍റെ യാത്ര മുടങ്ങി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ബാഗേജിൽ കനം കൂടുതലാണല്ലോ എന്താണിതിലെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരന്‍റെ യാത്ര മുടങ്ങി. ബാഗേജില്‍ നിശ്ചിത തൂക്കത്തിലേറെ സാധനങ്ങളുണ്ടെങ്കില്‍ ചില സാധനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നതിനാണ് ലഗേജിലെന്തൊക്കെയാണെന്ന് ജീവനക്കാര്‍ ചോദിക്കുന്നത്. ബോംബ് ഭീഷണിയുണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്ത് അടിയന്തര സുരക്ഷാ യോഗം ചേരണമെന്നാണ് വ്യോമയാന നിയമമെന്ന് അധികൃതര്‍ പറഞ്ഞു.
Read Moreഈ വർഷത്തെ ദേശീയ ഹോർട്ടികൾച്ചർ മേള 27 മുതൽ നഗരത്തിൽ നടക്കും
ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് (ഐഐഎച്ച്ആർ) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ദേശീയ ഹോർട്ടികൾച്ചർ മേള (എൻഎച്ച്എഫ്) ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ ബെംഗളൂരുവിലെ ഹെസർഘട്ട ക്യാമ്പസിൽ സംഘടിപ്പിക്കും. വികസിത രാജ്യത്തിനായുള്ള ഹോർട്ടികൾച്ചർ – പോഷകാഹാരം, ശാക്തീകരണം, ഉപജീവനമാർഗ്ഗം എന്ന ആശയത്തിലാണ് മേള നടത്തുന്നത്. വിള ഉൽപാദനം, കീട നിയന്ത്രണം, വിളവെടുപ്പിനു ശേഷമുള്ള സാങ്കേതികവിദ്യകൾ എന്നിവയിലെ പുരോഗതി മേളയിൽ അവതരിപ്പിക്കും. കർഷകരുടെയും പ്രൊഫഷണലുകളുടെയും സാങ്കേതിക വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നൈപുണ്യ വികസന വർക്ക്ഷോപ്പുകൾ പരിപാടിയിൽ നടക്കും. കൂൺ ഉത്പാദനം, കീട…
Read More270 കിലോ ഉയര്‍ത്തുന്നതിനിടെ കഴുത്തിന്റെ ബാലന്‍സ് തെറ്റി; സ്വര്‍ണമെഡല്‍ ജേതാവായ 17കാരിക്ക് ദാരുണാന്ത്യം; വിഡിയോ കാണാം
ജൂനിയര്‍ നാഷണല്‍ ഗെയിംസില്‍ പവര്‍ ലിഫ്റ്റില്‍ സ്വര്‍ണമെഡല്‍ ജേതാവായ യാഷ്തിക ആചാര്യക്ക് പരിശീലനത്തിനിടെ ദാരുണാന്ത്യം. 270 കിലോ ഗ്രാം പരിശീലിക്കുന്നതിനിടെ ബാലന്‍സ് തെറ്റി വെയ്റ്റ് ബാര്‍ കഴുത്തില്‍ വീണാണ് രാജസ്ഥാന്‍ സ്വദേശിയായ യാഷ്തിക മരിച്ചത്. 17 വയസ്സായിരുന്നു. വെയിറ്റ് ബാര്‍ വീണ് കഴുത്തൊടിയുകയായിരുന്നു. ഉടനെ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പരിശീലകന്റെ നിരീക്ഷണത്തില്‍ 270 കിലോ സ്‌ക്വാട്ടിന് തയാറെടുക്കുകയായിരുന്നു യാഷ്തിക. ബാര്‍ തോളിലെടുത്തെങ്കിലും ഇവര്‍ക്ക് ബാലന്‍സ് ചെറ്റി. https://x.com/gharkekalesh/status/1892207612386570357?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1892207612386570357%7Ctwgr%5E61b2bf14630e85fa123ca60e4427dcf6c91e838c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2025%2FFeb%2F19%2F270kg-rod-falls-on-powerlifters-neck-during-training-17-year-old-gold-medallist-athlete-dies ഗ്രിപ്പില്‍ നിന്ന് തെന്നിയ ബാര്‍ അവരുടെ കഴുത്തില്‍ വീഴുകയായിരുന്നു. അപകടത്തില്‍ പരിശീലകനും…
Read More