ഇപ്പോഴത്തേത് അടിച്ചമർത്തുന്ന സർക്കാർ; സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; മുൻമുഖ്യമന്ത്രി ബൊമ്മെ

ബെംഗളൂരു : സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സാഹചര്യമാണുള്ളതെന്നും സർക്കാർ ജനങ്ങളെ ഭീതിയിലാക്കുകയാണെന്നും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

അധികാരം സർക്കാരിനെ ലഹരിപിടിപ്പിച്ചിരിക്കുകയാണ്. അടിച്ചമർത്തുന്ന സർക്കാരാണ് ഇപ്പോഴത്തേത്. വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണ്.

അനീതിക്കെതിരേ ശബ്ദമുയർത്തുന്നവർക്കെതിരേ കേസുകൾ രജിസ്റ്റർ ചെയ്യുകയാണ്. മൊത്തത്തിൽ സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

ഹുബ്ബള്ളിയിൽ ശ്രീകാന്ത് പൂജാരിയെ അറസ്റ്റുചെയ്തത് സൂചിപ്പിച്ച് അടിയന്തരാവസ്ഥക്കാലത്ത് മാത്രമേ ഇങ്ങനെ സംഭവിക്കുകയുള്ളൂവെന്നും ബൊമ്മെ സൂചിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts