ബെംഗളൂരു: ദസറ ആഘോഷങ്ങൾ കണക്കിലെടുത്ത് ബെംഗളൂരു സിറ്റി പോലീസ് നോർത്ത്, ഈസ്റ്റ്, നോർത്ത് ഈസ്റ്റ്, സെൻട്രൽ ബംഗളൂരു എന്നിവിടങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചു.
ഒക്‌ടോബർ അഞ്ചിന് (ബുധൻ) രാവിലെ ഏഴ് മുതൽ ഒക്‌ടോബർ ആറിന് (വ്യാഴം) ഉച്ചയ്ക്ക് 12 വരെയാണ് നിരോധനം.
നോർത്ത് ഡിവിഷൻ
നോർത്ത് ഡിവിഷനിലെ ആർടി നഗർ, ജെസി നഗർ, സഞ്ജയ്നഗർ, ഹെബ്ബാൾ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തുന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് പ്രതാപ് റെഡ്ഡി ഉത്തരവിൽ അറിയിച്ചു.
ഈസ്റ്റ് ഡിവിഷൻ
ഈസ്റ്റ് ഡിവിഷനിലെ ഭാരതിനഗർ, പുലകേശിനഗർ, കെ.ജി.ഹള്ളി, ഡി.ജെ.ഹള്ളി, ശിവാജിനഗർ എന്നീ പോലീസ് സ്റ്റേഷൻ
പരിധികളിലാണ് നിരോധനാജ്ഞ.
വടക്ക്-കിഴക്ക്, സെൻട്രൽ ഡിവിഷനുകൾ
വടക്കുകിഴക്കൻ ബെംഗളൂരുവിൽ അമൃതഹള്ളിയിലും കൊടിഗെഹള്ളിയിലും സെൻട്രൽ ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷൻ പരിധിയിലും മദ്യവിൽപന നിരോധിച്ചിട്ടുണ്ട്.
സ്റ്റാർ ഹോട്ടലുകളെയും ക്ലബ്ബുകളെയും നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിരോധന കാലയളവിൽ എംഎസ്ഐഎൽ ഔട്ട്ലെറ്റുകൾ, വൈൻസ് സ്റ്റോറുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവ അടച്ചിരിക്കും.
ഘോഷയാത്രകൾ
ബുധനാഴ്ച ആർടി നഗർ, ജെസി നഗർ, ഹെബ്ബാൾ, ഡിജെ ഹള്ളി എന്നിവിടങ്ങളിലായി 113 പല്ലക്കുകളെങ്കിലും ഘോഷയാത്രയിൽ ഉൾപ്പെടുത്തുമെന്നും 60,000-ത്തിലധികം ആളുകൾ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്നും പോലീസ് അറിയിച്ചു.
ഈ പ്രദേശങ്ങൾ “സാമുദായിക സെൻസിറ്റീവ്” ആയി കണക്കാക്കപ്പെടുന്നതിനാൽ ആഘോഷവേളയിൽ പ്രദേശത്തെ സമാധാനത്തിന് ഭംഗം വരാതിരിക്കാൻ പോലീസ് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും ഉത്തരവിൽ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.