ബെംഗളൂരുവിലെ പർക്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; പുതിയ സർക്കുലർ പുറത്തിറക്കി ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ പാർക്കുകൾ കൂടുതൽ നേരം തുറന്നിടണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെത്തുടർന്ന്, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അതിന്റെ പരിധിയിലുള്ള എല്ലാ പാർക്കുകളുടെയും സമയം രണ്ടര മണിക്കൂർ കൂടി നീട്ടി. അറ്റകുറ്റപ്പണികൾ നടക്കുന്ന രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഒഴികെ എല്ലാ ദിവസവും രാവിലെ 5 മുതൽ രാത്രി 8 വരെ പാർക്കുകൾ പൊതുജനങ്ങൾക്കായി തുറന്നിരിക്കും.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

നേരത്തെ പാർക്കുകളിൽ രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 8 വരെയും മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. ഇത് ഭക്ഷണ വിതരണ ഏജന്റുമാരിൽ നിന്നും ജോലി ചെയ്യുന്ന പ്രൊഫഷണലുകളിൽ നിന്നും തങ്ങൾക്ക് വിശ്രമിക്കാൻ വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നും പാർക്കുകൾ ദിവസം മുഴുവൻ തുറന്നിരിക്കണമെന്ന ആവശ്യത്തിനും കാരണമായി.

പുതിയ സർക്കുലർ പുറത്തിറക്കിയതായി ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു. അറ്റകുറ്റപ്പണികൾ നടക്കുന്ന രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഒഴികെ ഇപ്പോൾ പാർക്കുകൾ രാവിലെ 5 മുതൽ രാത്രി 8 വരെ ഉപയോഗിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts